കരുവണ്ണൂർ ജിയുപി സ്കൂൾ ശതവാർഷിക സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത ഉദ്ഘാടനം നിർവഹിച്ചു.

കരുവണ്ണൂർ: കരുവണ്ണൂർ ജി യുപി സ്കൂൾ ശതവാർഷികം "ശതദീപ്‌തം 2025 " പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത ഉദ്ഘാടനം നിർവഹിച്ചു. പ്രധാന അധ്യാപിക വിജയകുമാരി ടി.വി സ്വാഗതം പറഞ്ഞു.
നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ.കെ.എം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി കെ സോമൻ, ടി സി പ്രദീപൻ, കെ അതിത്ത് , എൻ. രവീന്ദ്രൻ, പി എൻ . രാജീവൻ, ശശി കുമാർ, സനൽചന്ദ്രൻ , എ കെ സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. നാടൻ പാട്ടും അരങ്ങേറി.