വിഷുക്കൈനീട്ടമായി ബിന്ദുവിന് കയറിക്കിടക്കാൻ മഹല്ല് പ്രസിഡന്റ് വക വീട്
ചിരകാല സ്വപ്നമായ വീടെന്ന ആഗ്രഹം സ്ഥലമാകുന്നതിൻ്റെ ആഹ്ലാദത്തിലാണ് കുടുംബം

അരിക്കുളം: വിഷുദിനത്തിൽ കണി കണ്ടുണരാൻ സ്വന്തമായി വീടില്ലാത്ത ബിന്ദുവിനും കുടുംബത്തിനും ഇത് സ ന്തോഷത്തിൻറെ വിഷുദിനം. ചിരകാല സ്വപ്നമായ വീടെന്ന ആ ഗ്രഹത്തിന് ചിറക് മുളച്ചതിൻ്റെ ആഹ്ലാദത്തിലാണിവർ. കോഴി ക്കോട് അരിക്കുളം പഞ്ചായത്തിലെ കുരുടിമുക്ക് മസ്‌ജിദുന്നൂ ർ മഹല്ല് പ്രസിഡൻ്റ് കെ. ഇമ്പിച്ച്യാലിയാണ് ഈ പ്രദേശത്തെ താമസക്കാരിയായ വരപ്പുറത്ത് ബിന്ദുവിനും കുടുംബത്തിനും വിഷു സമ്മാനമായി വീട് വാഗ്ദാനം ചെയ്തത്.
ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ വീട് പണി പൂർത്തീകരിച്ച് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് വാർഡ് മെം ബർ എൻ.വി. നിജേഷ് കുമാർ, ശ്രീധരൻ കണ്ണമ്പത്ത്, ശശി ഊ രള്ളൂർ, ആവള അമ്മത്, വി.പി.കെ. ലത്തീഫ്, കെ.പി. മുഹിയുദ്ദീ ൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വീടിൻ്റെ കുറ്റിയടിക്കൽ ചടങ്ങ് നിർവഹിച്ച് വീടിൻ്റെ നിർമാണ പ്രവർത്തനങ്ങൾക്ക് വിഷുത്തലേന്ന് തന്നെ തുടക്കം കുറിച്ചു. ജീവകാരുണ്യ സാമൂഹിക സേവനരംഗത്ത് തൻ്റേതായ വ്യക്തി മുദ്ര പതിപ്പിച്ച തറവട്ടത്ത് ഇമ്പിച്ച്യാലി (സിതാര), നാടിൻ്റെ മ തസൗഹാർദ സംസ്കാരത്തെ കൂടിയാണ് ഈ വേറിട്ട പ്രവർത്തനത്തിലൂടെ അടയാള പ്പെടുത്തുന്നത്.