ഹജ്ജ് ക്വാട്ടയിൽ വെട്ടിക്കുറച്ച പതിനായിരം സീറ്റുകൾ പുനസ്ഥാപിച്ചു
ഈ വർഷം 52,704 സീറ്റുകളാണ് സ്വകാര്യ ഓപറേറ്റർമാർക്ക് നൽകിയത്

കൊച്ചി: സൗദി ഹജ്ജ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടതു പ്രകാരം 10,000 ക്വാട്ട പുനഃസ്ഥാപിച്ചെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട മാത്രമല്ല ഇത്തവണ വെട്ടിക്കുറച്ചതെന്നും മറ്റു രാജ്യങ്ങളുടേതും വെട്ടി ക്കുറച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു.
1.75 ലക്ഷം ഹജ്ജ് ക്വാട്ടയാണ് ഇത്തവണയുള്ളത്. ഈ വർഷം 52,704 സീറ്റുകളാണ് സ്വകാര്യ ഓപറേറ്റർമാർക്ക് നൽകിയത്. ബാക്കിയെല്ലാം ഹജ്ജ് കമ്മിറ്റി മുഖേനയാണ് നൽകുന്നത്.സ്വകാര്യ ഓപറേറ്റർമാർക്ക് അവസാന തീയതിയിലും പണമടക്കാൻ കഴിയാത്തതിനെ തുടർന്നാണ് കുറേ സീറ്റുകൾ നഷ്ടപ്പെട്ടത്. ഇതേതുടർന്ന് സൗദി ഹജ്ജ് മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് 10,000 ക്വാട്ട പുനഃസ്ഥാപിച്ചത്.