പുള്ളാട്ടിൽ അബ്ദുൾ ഖാദർ സ്മാരക പുരസ്ക്കാരം മുസ്തഫ ചേമഞ്ചേരിക്ക്
സ്റ്റേറ്റ്മാപ്പിള കലാ ട്രൈനേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയന്റ് സെക്രട്ടറിയാണ്
തിരുവങ്ങൂർ :തിരുവങ്ങൂർ പാട്ടരങ്ങ് കലാ സാംസ്ക്കാരിക ജീവകാരുണ്യ കൂട്ടായ്മ ഏർപ്പെടുത്തിയ പുള്ളാട്ടിൽ അബ്ദുൾ ഖാദർ സ്മാരക രണ്ടാമത് പുരസ്ക്കാരത്തിന് മുസ്തഫ ചേമഞ്ചേരിയെ തിരഞ്ഞെടുത്തു. സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനും ഒപ്പന പരിശീലകനും സ്റ്റേറ്റ്മാപ്പിള കലാ ട്രൈനേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയന്റ് സെക്രട്ടറിയുമാണ്.
ഏപ്രിൽ 30 ന് ബുധനാഴ്ച്ച തിരുവങ്ങൂരിൽ വെച്ചു നടക്കുന്ന പാട്ടരങ്ങിന്റെ വാർഷിക ആഘോഷ ചടങ്ങിൽ വെച്ച് പ്രശസ്ത സിനി ആർട്ടിസ്റ്റ് അനിൽ ബേബി പുരസ്ക്കാര വിതണം നടത്തും. ആഘോഷ ചടങ്ങിനോടനുബന്ധിച്ച് നാടൻപാട്ട്, ആദിവാസി നൃത്തം,ഡാൻസ് ,കരോക്കെ ഗാനമേള, ഒപ്പന, നാടകം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.

