ദയ റസിഡൻസ് കരുവണ്ണൂർ ഹൃദയോത്സവം സംഘടിപ്പിച്ചു
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.അനിത ഉൽഘാടനം നിർവഹിച്ചു
നടുവണ്ണൂർ: ദയ റസിഡൻസ് അസോസിയേഷൻ കരുവണ്ണൂർ ഹൃദയോത്സവം -2025 എന്ന പേരിൽ കളയൻ കുളത്ത് പറമ്പിൽ വെച്ച് വാർഷികം സംഘടിപ്പിച്ചു. ഇതിൻറെ ഭാഗമായി റസിഡൻസ് അഗ്രികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. വൈകുന്നേരം5 മണിക്ക് ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിൽ ദയ സെക്രട്ടറി മനോജ് സ്വഗതം പറഞ്ഞു. പ്രസിഡണ്ട് വി.കെ.കാദർ അദ്ധ്യക്ഷനായിരുന്നു.
ബാലുശ്ശേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.അനിത ഉൽഘാടനം നിർവഹിച്ചു.രമേശ് കാവിൽ മുഖ്യ പ്രഭാഷണം നടത്തി. സദാനന്ദൻ പാറക്കൽ,അമ്മത് കുട്ടി,മനോജ് മാസ്റ്റർ, സത്യൻ.പി, ഉമ്മർകോയ ഒതയോത്ത്, ശ്രീധരൻ, ലാൽ ജ്യോതി, കെ.കെ.ബാലൻ, പ്രകാശൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. അംഗങ്ങളുടെ കലാപരിപാടികളും ജാനു തമാശകൾ ലൈവ് ഷോയും സമ്മാന കൂപ്പൺ നറുക്കെടുപ്പും നടത്തി. രാത്രി 12 മണിയോട് കൂടി അവസാനിച്ചു.ട്രഷറർ അമീർ മാസ്റ്റർ നന്ദി പറഞ്ഞു.

