മത സ്ഥാപനങ്ങൾ പുതിയ വരുമാന മാർഗ്ഗങ്ങൾ അവലംബിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലാസ്ഥാപന കർമ്മവും, ഹജ്ജ് യാത്രയയപ്പും, ഉന്നത വിജയികൾക്കുള്ള അനുമോദനവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു

മേപ്പയൂർ: വർത്തമാന കാലത്ത് പഴയകാല വരുമാന സ്രോതസ്സുകളിൽ നിന്നും മാറി മത സ്ഥാപനങ്ങൾ പുതിയ വരുമാന മാർഗ്ഗങ്ങൾ അവലംബിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. ചാവട്ട് ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റിക്കു വേണ്ടി ഖത്തർ - ചാവട്ട് മഹല്ല് കമ്മിറ്റി നിർമ്മിച്ചു നൽകുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലാസ്ഥാപന കർമ്മവും, ഹജ്ജ് യാത്രയയപ്പും, ചാവട്ട് ഇസ് ലാഹുൽ മുസ് ലിമീൻ മദ്രസയിലെ ഉന്നത വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ.
ഉന്നത വിജയികളായ ആലിയ ബത്തൂൽ, അൻഹ ഫാത്തിമ, മുഹമ്മദ് ശമ്മാസ്, അമർ സിയാൻ, നിയാ മെഹ്റിൻ, സഹൽ സാജിദ്, മുഹമ്മദ് സ്വലാഹുദ്ദീൻ, മുഹമ്മദ് റബീഹ്, ഹാനിഷ് മുഹമ്മദ് എന്നി വിദ്യാർത്ഥികൾക്ക് ചാവട്ട് മഹല്ല് കമ്മിറ്റിയും, കോരമ്മൻകണ്ടി ട്രസ്‌റ്റും ഏർപ്പെടുത്തിയ മൊമന്റോ സയ്യിദ് സാദിഖലി തങ്ങൾ നൽകി അനുമോദിച്ചു. മഹല്ല് ഖാസി ഇ.കെ. അബൂബക്കർ ഹാജി മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ് പി. കുഞ്ഞമ്മത് അദ്ധ്യക്ഷനായി.
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് മേപ്പയൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി സുനിൽ ഉദ്ഘാടനം ചെയ്തു. സൈബർ സെൽ എസ്.ഐ. സത്യൻ കാരയാട് ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഖത്തർ ചാവട്ട് മഹല്ല് കമ്മിറ്റിയുടെ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം വകയിലുളള ആദ്യ ഫണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഖത്തർ-ചാവട്ട് മഹല്ല് കമ്മിറ്റി പ്രതിനിധി അനസ് പാലാച്ചിയിൽ നിന്നും സ്വീകരിച്ചു. ഈ വർഷം ഹജ്ജിന് പോകുന്ന സി.കെ. ഉമ്മർ, ഭാര്യ ജമീല, പി.എം. അബ്ദുള്ളക്കുട്ടി, ഭാര്യ സൗദ എന്നിവർക്ക് പ്രാർത്ഥനാ നിർഭരമായ യാത്രയയപ്പു നൽകി. മഹല്ല് സെക്രട്ടറി എം.കെ. അബ്ദുറഹിമാൻ സ്വാഗതവും ട്രഷറർ പി. അബ്ദുളള നന്ദിയും പറഞ്ഞു.
മഹല്ല് ഖത്തീബ് വി.കെ. ഇസ് മായിൽ മന്നാനി, തറവട്ടത്ത് ഇമ്പിച്ച്യാലി ഹാജി, അബ്ദുള്ള സഖാഫി, ഉനൈസ് മൗലവി, ഇ.കെ. അഹമ്മദ് മൗലവി, മുസ്തഫ ഫൈസി, നജീബ് മന്നാനി, എം.എം. അഷറഫ്, നാറാണത്ത് അമ്മത് ഹാജി, ആവള മുഹമ്മദ് എന്നിവർ സംസാരിച്ചു. സി.കെ മൊയ്തി ഹാജി, യു.കെ. അബ്ദുളള, കെ.സി. ഇബ്രാഹിം, സി.ഇ. അഷറഫ്, കെ.കെ. മുനീർ, എം. അബ്ദുറഹിമാൻ, കെ.കെ. ഹസീബ്, സി.എം. ബഷീർ, ടി.കെ. മുഹമ്മദ്, സി.കെ. മുഹമ്മദ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.