പാലൊളി എ എം എൽ പി സ്കൂൾ വാർഷികത്തിന് വർണ്ണാഭമായ പരിപാടികളുടെ സമാപനം
ബാല സൗഹൃദ അന്തരീക്ഷത്തിൽ കൊച്ചു കുട്ടികളുടെ കലാപ്രകടനങ്ങൾ അരങ്ങേറി
പാലോളി: രണ്ടു ദിവസങ്ങളായി നീണ്ടു നിന്ന പാലോളി എ.എം.എൽ.പി സ്‌കൂളിൻ്റെ നൂറാം വാർഷിക പരിപാടികൾക്ക് ഇന്നലെ നടന്ന കെ.ജി വിദ്യാർത്ഥി കളുടെയും സ്‌കൂൾ വിദ്യാർത്ഥികളുടെയും, അംഗൻവാടി കുരുന്നുകളുടെയും പ്രതിഭാ സംഗമത്തോടെ സമാപനമായി. ബാല സൗഹൃദ അന്തരീക്ഷത്തിൽ നടത്തിയ കൊച്ചു കുട്ടികളുടെ കലാ പ്രകടനങ്ങൾ സംഘാടനത്തിൻ്റെ മികവ് വിളിച്ചോതി. സമയക്കുറവിൻ്റെ സമ്മർദ്ദങ്ങളില്ലാതെ ആടിയും പാടിയും അവർ തങ്ങളുടെ വിദ്യാലയത്തിൻ്റെ നൂറാം വാർഷികം അക്ഷരാർത്ഥത്തിൽ ആഘോഷിച്ചു.
സ്‌കൂൾ അധ്യാപകരായ ബീന ടിച്ചർ, സഫൈദ് മാസ്റ്റർ, സുഹൈൽ മാസ്റ്റർ, ഹസീന ടീച്ചർ, സന്ധ്യ ടീച്ചർ എന്നിവർക്കൊപ്പം മുസ്‌തഫ പാലോളി, നസീർ പാലോളി, റഷീദ് സി കെ. യുസഫ് വി പി, സലാം മുന്ന, ബിജു മലക്കാരി, മുജീബ്റഹ്മാൻ ബി.പി, മുരളി ബ്രാലിയിൽ, ചന്ദ്രൻ മാസ്റ്റർ കോളിയോട്ട്, യു.മോഹനൻ മാസ്റ്റർ, രാജീവൻ മാസ്റ്റർ കോളിയോട്ട് തുടങ്ങി നാട്ടുകാരുടെ ഒരു നീണ്ട നിര തന്നെ സംഘാടകരായി മുഴുവൻ സമയവും പ്രവർത്തിച്ചു. മുതിർന്നവരുടെ നെടുനീളൻ പ്രസംഗങ്ങൾക്കൊടുവിൽ കുട്ടികളെ ഉറക്കച്ചടവിൽ സ്റ്റേജിലേക്ക് തള്ളി വിടുന്ന പതിവ് രീതികളെ പാടെ തിരുത്തിയെഴുതി കൊണ്ട് ഇന്നലത്തെ സായാഹ്നം അവർക്കായി നീക്കി വെച്ച സംഘാടകരുടെ മാതൃക രീതി അഭിനന്ദനീയമായി.

