മാവിട കണ്ടി കുടുംബ സംഗമം നാല് തലമുറകൾ ഒത്തുചേർന്നു
ഗ്രാമ പഞ്ചായത്ത് അംഗം ഹരീഷ് നന്ദനം ഉൽഘാടനം ചെയ്തു
ബാലുശ്ശേരി: ബാലുശ്ശേരിയിലെ പ്രമുഖ തറവാടായ മാവിട കണ്ടി കുടുംബങ്ങളുടെ സംഗമം നടത്തി മാവിട കണ്ടി മറിയം, സൂപ്പി, എന്നിവരുടെ നാല് തലമുറകളിൽ പെട്ട കുടുംബങ്ങളാണ് സംഗമത്തിൽ ഒത്തു ചേർന്നത്. സംഗമം ഗ്രാമ പഞ്ചായത്ത് അംഗം ഹരീഷ് നന്ദനം ഉൽഘാടനം ചെയ്തു.
ഫാറൂഖ് ഹാജി വാകയാട് അധ്യക്ഷത വഹിച്ചു. ഫസ്ന ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ഷാൾ അണിയിച്ചു ആദരിച്ചു. ഹബീബ് എം.ഹംസ, നിസാർ, നുസ്രത്ത് അത്തോളി, ജാഫർ, സഫ് വാൻ, പ്രസംഗിച്ചു. ബഷീർ മറയത്തിങ്ങൽ സ്വാഗതം പറഞ്ഞു

