കൂനഞ്ചേരിയിൽ കുട്ടികൾക്കായി അഭിനയക്കളരി സംഘടിപ്പിച്ചു
നാടക കലാകാരനും രചയിതാവുമായ ഭഗീഷ് പ്രിയം പരിശീലനം നൽകി

ഉള്ളിയേരി : കൂനഞ്ചേരി നിറവ് വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി കൂനഞ്ചേരി എൽ.പി സ്കൂളിൽ വെച്ച് അഭിനയക്കളരി സംഘടിപ്പിച്ചു. നാടക കലാകാരനും, നാടക രചയിതാവുമായ ഭഗീഷ് പ്രിയം കുട്ടികൾക്ക് പരിശീലനം നൽകി. നിറവ് സെക്രട്ടറി സോണി പ്രസാദ് സ്വാഗതം പറഞ്ഞു.
കൂനഞ്ചേരി എൽ.പി സ്കൂൾ പ്രധാന അധ്യാപിക സുമ ടീച്ചർ ഉദ്ഘാടനം നിർച്ചഹിച്ചു. നിമിഷ എൻ. പി, അനുപ്രിയ, സ്മിത. സി. എ സ്. എന്നിവർ സംസാരിച്ചു. 40 ഓളം കുട്ടികൾ പങ്കെടുത്തു. ആതിര ജിത്ത്, ആതിരനടുവിലയിൽ,ലഷിദ എം . ഡി . വിമല എ ചേനംപൊയിൽ, അഞ്ജു വിമേഷ്, പ്രജിത അരീ പുറത്ത് എന്നിവർ നേതൃത്വം നൽകി.