എം.ഐ.എം. പ്രവാസി കൂട്ടായ്മ ഹജ്ജ് തീർത്ഥാടകർക്ക് യാത്രയയപ്പ് നൽകി
മഹല്ല് സെക്രട്ടറി അസീസ് എം.കെ. അദ്ധ്യഷത വഹിച്ചു

നടുവണ്ണൂർ: എം.ഐ.എം. പ്രവാസി കൂട്ടായ്മ ഈ വർഷം ഹജ്ജിനു പോവുന്നവർക്കു യാത്രയപ്പു നൽകി. ചടങ്ങിൽ മഹല്ല് സെക്രട്ടറി അസീസ് എം.കെ. അദ്ധ്യഷത വഹിച്ചു. ഗ്രൂപ്പ് മെമ്പർ സലീം കെ.ടി., ആയിഷ കേളോത്ത് (w/o. പരേതനായ കുഞ്ഞമ്മദ്) എന്നിവർക്ക് യാത്രയയപ്പ് നൽകി.
ചടങ്ങിൽ മഹല്ല് പ്രസിഡൻ്റ് കുഞ്ഞമ്മദ് മാഷ് മുഖ്യാഥിതിയായി സംസാരിച്ചു. കുന്നരംവെള്ളി മഹല്ല് ഖതീബ് സിറാജ്ജുദ്ധീൻ അസ്ഹരി ക്ലാസ്സ് എടുത്തു. കമ്മിറ്റി മെമ്പർമാരായ സിറാജ്, ഹമീദ്, അബൂബക്കർ എന്നിവർ നേതൃത്വം നൽകി. എം.ഐ.എം. മെമ്പർ ജമാൽ സ്വാഗതവും, അലി അക്ബർ നന്ദിയും പറഞ്ഞു.