രാജ്യത്തിൻ്റെ ഐക്യം തകർക്കാൻ ആരെയും അനുവദിക്കരുത്; എസ്.എം.എഫ്.
സുന്നി മഹല്ല് ഫെഡറേഷൻ കൂത്താളി പഞ്ചായത്ത് ജനറൽ ബോഡി യോഗം വർക്കിംഗ് സെക്രട്ടറി എം.കെ. അബ്ദുറഹിമാൻ ചാവട്ട് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: പഹൽഗാം ആക്രമണത്തിലൂടെ ലക്ഷ്യമിട്ടത് രാജ്യത്ത് സാമുദായിക വിദ്വേഷം ഉണ്ടാക്കാനായിരുന്നുവെന്നും, അത് പരാജയപ്പെട്ടത് ഇന്ത്യൻ ജനത ഒന്നിച്ചു നിന്നതുകൊണ്ടാണെന്നും സുന്നി മഹല്ല് ഫെഡറേഷൻ കൂത്താളി പഞ്ചായത്ത് ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു. നാനാത്വത്തിൽ ഏകത്വം എന്നത് ഇന്ത്യ നൂറ്റാണ്ടുകളായി പരിപാലിക്കുന്ന ആദർശമാണ്. അതില്ലാതാക്കാൻ ഒരു ശക്തിയെയും ഇന്ത്യൻ ജനത അനുവദിക്കില്ലെന്നും യോഗം പ്രഖ്യാപിച്ചു.
സുന്നി മഹല്ല് ഫെഡറേൻ പേരാമ്പ്ര മേഖല വർക്കിംഗ് സെക്രട്ടറി എം.കെ. അബ്ദുറഹിമാൻ ചാവട്ട് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് തണ്ടോറ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി., പ്ലസ്ടു വിജയികളെ അനുമോദിക്കുവാനും, മഹല്ല് കമ്മിറ്റി അംഗങ്ങൾക്കും മദ്രസാ മുഅല്ലിമീങ്ങൾക്കും വെവ്വേറെ ട്രെയിനിംഗ് ക്യാമ്പ് നടത്താനും തീരുമാനിച്ചു.
എൻ.കെ. അബ്ദുൽസ്സലാം സ്വാഗതവും, പി.ടി. അഷറഫ് നന്ദിയും പറഞ്ഞു. സി.പി. അബ്ദുൽ ഹമീദ്, കെ.പി. സിറാജ്, കെ.കെ. യൂസുഫ്, ജമാൽ കല്ലൂർ, എം.പി.കെ. അഹമ്മദ് കുട്ടി, തണ്ടോ സൂപ്പി ഹാജി, വി. മൊയ്തീൻ, എം.കെ. മൊയ്തീൻ ഹാജി, കെ. അഷ്റഫ്, എം.കെ. ജാഫർ, പി.സി. ഉബൈദ് എന്നിവർ പ്രസംഗിച്ചു.