സാമൂഹ്യ തിന്മകൾക്കെതിരെ മഹല്ലുകളിൽ ബോധവൽക്കരണം നടത്തും
കോട്ടൂർ പഞ്ചായത്ത് എസ്.വൈ.എസ്. യോഗം എം.കെ. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു

കോട്ടൂർ: അധാർമിക പ്രവണതകൾക്കും, സാമൂഹ്യ തിന്മകൾക്കുമെതിരെ യുവതീ യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് മഹല്ലുകൾ തോറും ബോധവൽക്കരണ സദസ്സുകൾ സംഘടിപ്പിക്കുവാൻ കോട്ടൂർ പഞ്ചായത്ത് എസ്.വൈ.എസ്. കൺവെൻഷൻ പരിപാടികൾ ആവിഷ്ക്കരിച്ചു. എം.കെ. അബ്ദുസ്സമദ് യോഗം ഉൽഘാടനം ചെയ്തു. വാവോളി മുഹമ്മദലി അദ് ധ്യക്ഷത വഹിച്ചു.
പൂനത്ത് മേഖലയിൽ നിശാക്യാമ്പ് സംഘടിപ്പിക്കുവാനും തീരുമാനിച്ചു. ജാഫർ സഅതി, മൻസൂർ ബാഖവി, ടി.കെ. ഹമീദ് ഹാജി, ചെറുതോട്ട് ഷമീർ, ഹസ്സൻകോയ ടി., മുഹമ്മദലി കുട്ടിക്കണ്ടി, ലത്തീഫ് ഏകരത്, മൂസക്കുട്ടി എ., കാദർ പുതുക്കുടി പ്രസംഗിച്ചു.