ജനകീയ വായനശാല വെള്ളിയൂർ ബാലവേദി വായനക്കളരി 2025 ക്യാമ്പ് സമാപിച്ചു
സമാപന പരിപാടി കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എൻ. ആലി ഉദ്ഘാടനം ചെയ്തു

നൊച്ചാട്: ജനകീയ വായനശാല വെള്ളിയൂരിൽ ബാലവേദിയുടെ നേതൃത്വത്തിൽ ഒരു മാസമായി നടത്തിവരുന്ന വായനക്കളരി ബാലവേദി ക്യാമ്പ് സമാപിച്ചു. വിദ്യാർത്ഥികളെ സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിൽ നിന്നും മോചിപ്പിക്കുക, വായനയെ പ്രോത്സാഹിപ്പിക്കുക, രാസലഹരിക്കെതിരെ അവബോധം വളർത്തുക, ശാസ്ത്ര, യുക്തി ചിന്തയെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളെ ആസ്പദമാക്കിയാണ് ജില്ലാ ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശമനുസരിച്ച് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
ഏപ്രിൽ 23 മുതൽ മെയ് 20 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഭാഷാ പഠനം, കഥ, കവിത, അഭിനയം, രചന, പാട്ട്, മാജിക്, മാർഷൽ ആർട്ട്സ്, പ്രഥമ ശ്രുശ്രൂഷ, സിനിമ, വിജ്ഞാനം, നൃത്തം, ട്രാഫിക്ക് നിയമങ്ങൾ, കുരുത്തോല കളരി, കുട്ടികളികൾ, പ്രസംഗ പരിശീലനം, ഇശൽ, അഭിനയം, റീൽസ് നിർമ്മാണം, ആരോഗ്യവും, ശുചിത്വവും, പാട്ടുപെട്ടി, നേത്യത്വ പാടവം, നാടൻ പാട്ടുകൾ, നാടകം, കമ്മൂണിക്കേറ്റീവ് ഇംഗ്ലീഷ്, പ്രകൃതി നടത്തം, കവിതാ കിലുക്കം, ലഹരിക്കെതിരെ കുട്ടികളുടെ കൈയൊപ്പ് തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ പുത്തനുണർവ്വ് പകർന്നും അവധിക്കാലം ക്രിയാത്മകമാക്കിയുമാണ് ക്യാമ്പ് സമാപിച്ചത്.
സമാപന പരിപാടി കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എൻ. ആലി ഉദ്ഘാടനം ചെയ്തു. ബാലവേദി സെക്രട്ടറി ഇഷാ സൈൻ എം കെ, പ്രസിഡൻ്റ് അയാന ജസ കെ.സി., ധാർമ്മിക് നവജ്യോത്, ധ്യാൻ ദീക്ഷിത്, അലൈൻ ബസാലിയോ ഷാൻ മെഹർ സൈൻ, ട്രഷറർ ആരാധ്യ, അജൽ, അങ്കജ്, ശിവത്രയ, റഷ മെഹ്റിൻ സംസാരിച്ചു. ക്യാമ്പ് ഡയറക്ടർമാരായ എം.കെ. പ്രകാശൻ, ജോയിൻ്റ് ഡയറക്ടർമാരായ കാദർ വെള്ളിയൂർ, എ. ജമാലുദ്ധീൻ, ലതിക രാജേഷ്, ഷീന കെ., എം.സി. ഉണ്ണികൃഷ്ണൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ശ്രീധരൻ നൊച്ചാട്, അരുൺ കാലിക്കറ്റ്, സി.പി. സജിത, നാരായണൻ സി.കെ, വി.പി വിജയൻ, എം.സി. ഉണ്ണികൃഷ്ണൻ എടവന സുരേന്ദ്രൻ, ഷീന കെ., സലില, വിധു, വൽസൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വായനശാല പ്രസിഡൻ്റ് എസ്. രാജീവ് അദ്ധ്യക്ഷത വഹിച്ചു. വായനശാല സെകട്ടറി എം.കെ. ഫൈസൽ നന്ദി പറഞ്ഞു.