അത്തോളിയിൽ പാഠപുസ്തക ശില്പശാല സംഘടിപ്പിച്ചു
എസ്.കെ.എം.എം.എ. കൊയിലാണ്ടി മേഖല പ്രസിഡന്റ് എം.കെ. അബ്ദുറഹിമാൻ ചാവട്ട് ശില്പശാല ഉദ്ഘാടനം ചെയ്തു

അത്തോളി: സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ തലക്കുളത്തൂർ റെയ്ഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദ്രസ കമ്മിറ്റി ഭാരവാഹികൾക്ക് പാഠപുസ്തക ശില്പശാല സംഘടിപ്പിച്ചു. എസ്.കെ.എം.എം.എ. കൊയിലാണ്ടി മേഖല പ്രസിഡന്റ് എം.കെ. അബ്ദുറഹിമാൻ ചാവട്ട് ശില്പശാല ഉദ്ഘാടനം ചെയ്തു.
റെയ്ഞ്ച് മാനേജ്മെന്റ് പ്രസിഡന്റ് അബ്ദുറഹിമാൻ ഹാജി മാട്ടുവയൽ അദ്ധ്യക്ഷത വഹിച്ചു. മേഖല ജനറൽ സെക്രട്ടറി ഷഫീഖ് മാമ്പൊയിൽ ആമുഖ പ്രഭാഷണം നടത്തി. അബ്ദുൽ ജബ്ബാർ അൻവരി ശില്പശാലക്ക് നേതൃത്വം നൽകി. സി. ഉമ്മർ, കെ.ടി. മുഹമ്മദലി ഹാജി, നാസിർ ദാരിമി എന്നിവർ സംസാരിച്ചു.