headerlogo
cultural

കൂരാച്ചുണ്ട് പഞ്ചായത്ത് എസ്.എം.എഫ്. കമ്മിറ്റി രൂപീകരിച്ചു

കൗൺസിൽ യോഗം അത്തിയോടി മഹല്ല് പ്രസിഡന്റ് ഒ.കെ. അമ്മത് ഉദ്ഘാടനം ചെയ്തു

 കൂരാച്ചുണ്ട് പഞ്ചായത്ത് എസ്.എം.എഫ്. കമ്മിറ്റി രൂപീകരിച്ചു
avatar image

NDR News

09 Jun 2025 08:02 PM

കൂരാച്ചുണ്ട്: സുന്നി മഹല്ല് ഫെഡറേഷൻ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. കൂരാച്ചുണ്ട് ടൗണിൽ ചേർന്ന കൗൺസിൽ യോഗം അത്തിയോടി മഹല്ല് പ്രസിഡന്റ് ഒ.കെ. അമ്മത് ഉദ്ഘാടനം ചെയ്തു. എസ്.എം.എഫ്. പേരാമ്പ്ര മേഖല വർക്കിംഗ് സെക്രട്ടറി എം.കെ. അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. റിട്ടേണിംഗ് ഓഫീസർ കോടേരി മൊയ്തി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

     ഒ.കെ. ബഷീർ, ബഷീർ കൊല്ലിയിൽ, വി.എസ്. ഹമീദ് എന്നിവർ സംസാരിച്ചു. ഒ.കെ. ബഷീർ (പ്രസിഡന്റ്), അസീസ് വട്ടുകുനി, അമ്മത് ചാത്തോത്ത്, മുഹമ്മദ് ചെറുപ്പറമ്പിൽ (വൈസ് പ്രസിഡന്റ്), ബഷീർ കൊല്ലിയിൽ (ജനറൽ സെക്രട്ടറി), വി.എസ്. ഹമീദ്, ഹംസ ചാലിൽ, സലാം തെരുവത്ത്, ഒ.കെ. അഷറഫ് (സെക്രട്ടറി), മുഹമ്മദ് നടുക്കുനി (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

NDR News
09 Jun 2025 08:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents