പേരാമ്പ്രയിൽ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
പ്രൊഫ. ടി. നാരായണൻ ഉദ്ഘാടനം സംഗമം ചെയ്തു

പേരാമ്പ്ര: ജമാഅത്തെ ഇസ്ലാമി പേരാമ്പ്ര ഏരിയ കമ്മിറ്റി ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. സംഗമം പ്രൊഫ. ടി. നാരായണൻ ഉദ്ഘാടനം ചെയ്തു. മതസൗഹാർദ്ദത്തിന്റെയും മാനവികതയുടെയും സന്ദേശം വിളിച്ചോതുന്ന ഇത്തരം സംഗമങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏരിയ പ്രസിഡൻ്റ് കെ. മുബീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സമിതി അംഗം എം.എം. മുഹിയുദ്ദീൻ ഈദ് സന്ദേശം നൽകി.
എസ്.കെ. അസൈനാർ, കെ.പി. ആലിക്കുട്ടി, ഇ.പി. സുരേഷ് കുമാർ, പി.കെ. പ്രിയേഷ് കുമാർ, കെ. കുഞ്ഞബ്ദുള്ള, രതീഷ് രാധാകൃഷ്ണൻ, ലീന, അഷ്‌റഫ് കല്ലോട്, മനോജ് പൊൻപറ, സിറാജ് മൂരികുത്തി, കുഞ്ഞബ്ദുള്ള പുലൂക്കിൽ, ടി. ഷൈമ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സി മുസ്തഫ സ്വാഗതവും എൻ.പി.എ. കബീർ നന്ദിയും പറഞ്ഞു.