headerlogo
cultural

അത്തോളിയിൽ ലോക രക്തദാന ദിനാചരണം: രക്തദാനബോധവത്കരണ ക്ലാസ്സ് നടത്തി

ജീവൻ രക്ഷിക്കുവാനുള്ള ലളിതവും മഹത്തരവുമായ കർമമാണ് രക്തദാനം

 അത്തോളിയിൽ ലോക രക്തദാന ദിനാചരണം: രക്തദാനബോധവത്കരണ ക്ലാസ്സ് നടത്തി
avatar image

NDR News

15 Jun 2025 09:49 AM

അത്തോളി : ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ജി. വി. എച്ച്.എസ്. എസ്.അത്തോളി (വി.എച്ച്.എസ്.ഇ.വിഭാഗം )എൻ. എസ്. എസ്.വൊളൻ്റിയേഴ്‌സും അധ്യാപകരും ചേർന്ന് അത്തോളി ടൗണിൽ പൊതു ജനങ്ങൾക്കായി രക്തദാന ബോധവത്കരണ ക്ലാസ്സ് നടത്തി. വൊളന്റിയർമാരായ സ്നേഹ എൻ. ടി., ഹിബ ഫാത്തിമ, ഫാത്തി മിന്നത്ത്, ഹാനിബ, ഹന ഫാത്തിമ, വൊക്കേഷണൽ അധ്യാപിക ഷൈനി. എ. കെ. എന്നിവർ സംസാരിച്ചു.ജീവൻ രക്ഷിക്കുവാനുള്ള ലളിതവും മഹത്തരവുമായ കർമമാണ് രക്തദാനം.

      രക്ത ദാനത്തിലൂടെ സ്വീകർത്താവിനോടൊപ്പം രക്തദാതാവിനും ശാരീരികവും മാനസികവുമായ ഗുണങ്ങൾ ലഭിക്കുന്നു.രക്തദാനം എന്ന മഹാദാനത്തിനായി സ്വയം തയ്യാറായി എല്ലാവരും പ്രത്യേകിച്ച് യുവാക്കൾ മുന്നോട്ട് വരണമെന്ന് ചടങ്ങിൽ സംഘാടകർ അഭ്യർത്ഥിച്ചു. തുടർന്ന് ബസ് സ്റ്റോപ്പിലും സ്‌കൂൾ പരിസരത്തും രക്തദാന ബോധവത്കരണ പോസ്റ്ററുകൾ പതിപ്പിച്ചു.

 

NDR News
15 Jun 2025 09:49 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents