സ്കൂൾ സമയമാറ്റം സർക്കാർ തീരുമാനം പിൻവലിക്കണം; ജംഇയ്യത്തുൽ മുഅല്ലിമീൻ
നടുവണ്ണൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ ബോഡി യോഗം സുബൈർ ബാഖവി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: 12 ലക്ഷത്തോളം വിദ്യാർത്ഥികളുടെ മതപഠനത്തെ ബാധിക്കുന്നതും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒരു പോലെ പ്രയാസകരമാവുന്നതുമായ സ്കൂൾ സമയ മാറ്റം പിൻവലിക്കണമെന്ന് നടുവണ്ണൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ ബോഡി സർക്കാറിനോട് ആവശ്യപ്പെട്ടു. സുബൈർ ബാഖവി ഉദ്ഘാടനം ചെയ്തു. പി.കെ. മുഹമ്മദലി ദാരിമി അദ്ധ്യക്ഷനായി. മുദരിബ് ശരീഫ് ഫൈസി കടിയങ്ങാട് മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ ഹമീദ് ഫൈസി ഖിറാഅത്ത് നടത്തി.
ജനറൽ സെക്രട്ടറി കെ. കുഞ്ഞായിൻ മുസ് ലിയാർ, പി.എം. കോയ മുസ് ലിയാർ, എം.കെ. പരീത്, വി.കെ. ഇസ്മാഈൽ, ജലീൽ ദാരിമി, അബു പതിനൊന്നുകണ്ടി, മൻസൂർ ബാഖവി, ടി.പി. അബ്ദുസ്സലാം ബാഖവി, മാജിദ് ബാഖവി, ഗഫൂർ അശ്അരി, മിദ്‌ലാജ് മുസ് ലിയാർ, ജാബിർ ഫൈസി എന്നിവർ സംസാരിച്ചു.