headerlogo
cultural

കലാസൗഹൃദം കൂട്ടായ്മ ഉള്ളിയേരി പപ്പൻ മുണ്ടോത്ത് അനുസ്മരണം നടത്തി

നാടക - സിനിമാനടൻ അഹമ്മദ് ഉള്ളിയേരി ഉദ്ഘാടനം ചെയ്തു

 കലാസൗഹൃദം കൂട്ടായ്മ ഉള്ളിയേരി പപ്പൻ മുണ്ടോത്ത് അനുസ്മരണം നടത്തി
avatar image

NDR News

26 Jun 2025 09:26 AM

ഉള്ളിയേരി: നാടക- സിനിമ രംഗത്ത് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് അരങ്ങൊഴിഞ്ഞ മുണ്ടോത്ത് പപ്പന്റെ നാലാം ചരമവാർഷികദിനത്തിൽ കലാസൗഹൃദം കൂട്ടായ്മ ഉള്ളിയേരിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം നടത്തി. ശശികുമാർ തുരുത്യാട് അധ്യക്ഷത വഹിച്ചു. നാടക - സിനിമാനടൻ അഹമ്മദ് ഉള്ളിയേരി ഉദ്ഘാടനം ചെയ്തു. 

     കലാസൗഹൃദം കൂട്ടായ്മയുടെ ഉപഹാരമായ പപ്പൻ മുണ്ടോത്തിന്റെ ഫോട്ടോ- അദ്ദേഹത്തിന്റെ ഭാര്യ കമലമ്മ ഏറ്റുവാങ്ങി. പുരുഷു ഉള്ളിയേരി, മനോജ്‌കുമാർ ഉള്ളിയേരി, ബിജു ടി ആർ, അനീഷ് ഉള്ളിയേരി, വിജയൻ മുണ്ടോത്ത്, രാജൻ ശ്രീകല എന്നിവർ സംസാരിച്ചു.

 

NDR News
26 Jun 2025 09:26 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents