ചാവട്ട് പാർട്ണേഴ്സ് മീറ്റും, അവാർഡ് ദാനവും നടത്തി
മഹല്ല് പ്രസിഡന്റ് പി. കുഞ്ഞമ്മത് ചടങ്ങ് ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: ചാവട്ട് മഹല്ല് കമ്മിറ്റിയും, ചാവട്ട് ഇസ് ലാഹുൽ മുസ് ലിമീൻ മദ്രസ പി.ടി.എ. കമ്മിറ്റിയും സംയുക്തമായി പാർട്ണേഴ്സ് മീറ്റും, അവാർഡ് ദാനവും സംഘടിപ്പിച്ചു. എൽ.എസ്.എസ്., യു.എസ്.എസ്., എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മൊമന്റോ നൽകിക്കൊണ്ട് മഹല്ല് പ്രസിഡന്റ് പി. കുഞ്ഞമ്മത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സമസ്ത മുദരിബ് അബ്ദുൽ ജബ്ബാർ അൻവരി രക്ഷിതാക്കളെ ബോധവൽക്കരിച്ചു. മദ്രസ പി.ടി.എ. പ്രസിഡന്റ് കെ.കെ. മുനീർ അദ്ധ്യക്ഷനായി. മഹല്ല് ഖത്തീബ് വി.കെ. ഇസ്മായിൽ മന്നാനി, സെക്രട്ടറി എം.കെ. അബ്ദുറഹിമാൻ ചാവട്ട്, ട്രഷറർ പി. അബ്ദുള്ള,സി.ഇ അഷറഫ്,എം അബ്ദുറഹിമാൻ, പി.പി. നജീബ് മന്നാനി, എം. മുഹമ്മദലി മൗലവി എന്നിവർ സംസാരിച്ചു.