പൂനത്തെ ഉന്നത വിജയികളെ റിലീഫ് കമ്മിറ്റി അനുമോദിച്ചു
സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉൽഘാടനം ചെയ്തു

പൂനത്ത്: എസ്.എസ്.എൽ.സി.,പ്ലസ് 2 പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിടയാർത്ഥികളെ പൂനത്ത് മുസ്ലിം റിലീഫ് കമ്മിറ്റിയുടെ അഭിമൂല്യത്തിൽ നടത്തിയ ചടങ്ങിൽ വെച്ച് അനുമോദിച്ചു. കുവൈറ്റ് കെഎം. സി .സി. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉൽഘാടനം ചെയ്തു. ടി ഹസ്സൻ കോയ അധ്യക്ഷതവഹിച്ചു.മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ അമ്മദ് കോയ മുഖ്യ പ്രഭാഷണം നടത്തി.
എംകെ. അബ്ദുസ്സമദ്, എംപി ഹസ്സൻകോയ, എം.ബഷീർ, മുഹമ്മദലി വി,യൂസഫ് പൊയിൽ, അൻസൽ എംകെ, 'മജീദ് വിപി, ഹമീദ് ഹാജി, റഷീദ് റോസ്മഹൽ, അർഷാദ് എൻ കെ, അഷറഫ് സി പി, സഹൽ വിപി, റംല ഒപി, നസീറ പ്രസംഗിച്ചു.