പേരാമ്പ്ര പബ്ലിക് ലൈബ്രറിയിൽ കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു
ബാലൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു

പേരാമ്പ്ര: പബ്ലിക് ലൈബ്രറി പേരാമ്പ്ര വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ആദ്യ കാല സംഘാടകനും ചിന്തകനും ഗ്രന്ഥകാരനുമായ കെ ദാമോദരന്റെ ചരമ ദിനമായ ജൂലൈ 3ന് അനുസ്‌മരണം സംഘടിപ്പിച്ചു. കെ പി ആലിക്കുട്ടി അധ്യക്ഷനായി.
പി ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. കെ രാമകൃഷ്‌ണൻ അനുസ്‌മരണ പ്രഭാഷണം നടത്തി. എൻ കെ കുഞ്ഞി മുഹമ്മദ്, ടി രാജൻ, ലൈബ്രറിയൻ സുനിത, കെ കെ രാജീവൻ എന്നിവർ സംസാരിച്ചു.