നടുവണ്ണൂർ നൂറുൽ ഹുദാ ഹയർ സെക്കൻ്ററി മദ്രസ മുഅല്ലിം ഡേ ആചരിച്ചു
മുദരിസ് അസ്ഹർ ബാഖവി ഉദ്ഘാടനം നിർവഹിച്ചു

നടുവണ്ണൂർ: നടുവണ്ണൂർ നൂറുൽ ഹുദാ ഹയർ സെക്കൻ്ററി മദ്രസ മുഅല്ലിം ദിനാചരണം സംഘടിപ്പിച്ചു. മുദരിസ് അസ്ഹർ ബാഖവി ഉദ്ഘാടനം നിർവഹിച്ചു. പരീത് അദ്ധ്യക്ഷനായി. പി.എം. കോയ മുസ്ല്യാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഫണ്ട് ഉദ്ഘാടനം ഇ.കെ. സഹീർ നടുവണ്ണൂർ നിർവഹിച്ചു. അലി റഫീഖ് ദാരിമി സ്വാഗതവും സി.പി. ഇമ്പിച്ചി മൊയ്‌ദി ഹാജി നന്ദിയും പറഞ്ഞു.
ഇ.കെ. സഹീർ നടുവണ്ണൂർ, ഇല്യാസ് ദാരിമി, ശിഹാബുദ്ദീൻ മിസ്ബാഹി, റമീസ് യമാനി, മുഫീദ് യമാനി, മുഹമ്മദ് റെനി, മരുതിയാട്ട് മുഹമ്മദലി, പി. ഖാദർ ഹാജി, ഇസ്മാഈൽ, കോയ, ടി.വി. നജീബ്, ടി.കെ. യൂസുഫ്, റിൻഷാദ്, കെ. ഷരീഫ്, അബ്ദുസ്സലാം മുസ്ല്യാർ എന്നിവർ സംസാരിച്ചു.