മാട്ടനോട് എയുപി സ്കൂൾ വിദ്യാർത്ഥികൾ കക്കാടില്ലത്തേക്ക് സാഹിത്യ യാത്ര നടത്തി
വിദ്യാരംഗം കൺവീനർ രന്യ മനിൽ സാഹിത്യ യാത്രയ്ക്ക് നേതൃത്വം നൽകി

കായണ്ണ : മാട്ടനോട് എയുപി സ്കൂൾ വിദ്യാർത്ഥികൾ എൻ എൻ കക്കാടിൻ്റെ ജന്മദിനത്തിൽ അവിടനല്ലൂർ കക്കാടില്ലത്തേക്ക് സാഹിത്യ യാത്ര നടത്തി. മഹാകവിയുടെ പാദസ്പർശങ്ങൾ പതിഞ്ഞ മണ്ണിലൂടെയും കവിയുടെ കൈവിരലുകൾ പതിഞ്ഞ ജനലഴികളും തൊട്ടു നോക്കി ഇല്ലത്തിൻ്റെ അകത്തളങ്ങളിലൂടെ വിദ്യാർത്ഥികൾക്കായ് കക്കാടിൻ്റെ സ്മരണകളിലൂടെ കവിയുടെ ജ്യേഷ്ഠസഹോദര പുത്രൻ കക്കാട് നാരായണൻ നമ്പൂതിരി സംവദിച്ചു.
മാട്ടനോട് എ യു പി സ്കൂൾ വിദ്യാർത്ഥികളായ ഗൗരിമിത്ര , കാജൽ സൂര്യ, ആരധ്യ എന്നിവർ സഫലമീ യാത്ര കവിതയ്ക്ക് സംഗീതശില്പമൊരുക്കി. വിദ്യാരംഗം കൺവീനർ രന്യ മനിൽ സാഹിത്യ യാത്രയ്ക്ക് നേതൃത്വം നൽകി.