headerlogo
cultural

കാരയാട്ട് മാണി മാധവ ചാക്യാർ കലാ പഠന കേന്ദ്രം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

സാംസ്കാരിക പൈതൃകത്തിന് മാണി മാധവ ചാക്യാർ നൽകിയ സംഭാവനകൾക്ക് പകരം വെക്കാൻ സാധിക്കില്ല

 കാരയാട്ട് മാണി മാധവ ചാക്യാർ കലാ പഠന കേന്ദ്രം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു
avatar image

NDR News

15 Jul 2025 08:39 PM

അരിക്കുളം: കലകളെയും കലാ കാരന്മാരെയും പ്രോത്സാ ഹിപ്പിക്കുന്നത് വഴി നാടിന്റെ സാംസ്കാരിക പുരോഗതിയാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പത്മശ്രീ മാണി മാധവ ചാക്യാർ കലാ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പത്മശ്രീ ഗുരു മാണി മാധവ ചാക്യാരെപ്പോലുള്ള കലാകാരന്മാർ നമ്മുടെ സംസ്കാരത്തിന്റെ വേരുകളാണ് അവരെ ഓർമിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഈ സ്മാരക മന്ദിരം അതിന്റെ തുടക്കമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ സാംസ്കാരിക പൈതൃകത്തിന് മാണി മാധവ ചാക്യാർ നൽകിയ സംഭാവനകൾക്ക് പകരം വെക്കാൻ സാധിക്കില്ല. ജനങ്ങൾക്ക് ഇതൊരു സാംസ്കാരിക കേന്ദ്രം മാത്രമായിരിക്കില്ല പഠന കേന്ദ്രമായി മാറുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ടി.പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ടി പി രാമകൃഷ്ണന്‍ എംഎല്‍എ യുടെ പ്രാദേശിക വികസന നിധിയില്‍നിന്ന്‌ അനുവദിച്ച 75 ലക്ഷം രൂപ ചെലവിൽ ജന്മദേശമായ അരിക്കുളം പഞ്ചായത്തിലെ കാരയാട് തിരുവങ്ങായൂര്‍ ശിവക്ഷേത്രത്തിനു സമീപമാണ് സാംസ്‌കാരിക പഠനകേന്ദ്രം നിർമിച്ചത്. മാണി മാധവചാക്യാരുടെ കുടുംബം സൗജന്യമായി നല്‍കിയ പത്തുസെന്റ് സ്ഥലത്താണ് കെട്ടിടം. സാംസ്‌കാരിക കേന്ദ്രത്തിലെ ഫർണീച്ചറുകൾക്കായി മൂന്ന് ലക്ഷം രൂപ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്.

    അരിക്കുളം ഗ്രാമപഞ്ചായത്ത് എ ഇ.അഖില ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ, പത്മാവതി ഇലോടമ്മ, മാണി നീലകണ്ഠൻ ചാക്യാർ, പൊതിയിൽ നാരായണ ചാക്യാർ, പി കെ ഹരീഷ് നമ്പ്യാർ, മാണി മാധവാനന്ദ് ചാക്യാർ എന്നിവർ വിശിഷ്ടാതിഥികളായി. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എം സുഗതൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ എം പി ശിവാനന്ദൻ, അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി രജനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി എം രജില, പഞ്ചായത്ത് മെമ്പർ വി പി അശോകൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി എം ഉണ്ണി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ കെ അഭിനീഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം പ്രകാശൻ, എൻ എം ബിനിത, എൻ വി നജീഷ് കുമാർ, മെമ്പർമാരായ എ കെ ശാന്ത, എം കെ നിഷ, ബിന്ദു പറമ്പടി, ശ്യാമള ഇടപ്പളി, കെ ബിനി, എ ഇന്ദിര, കെ എം അമ്മദ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ എ കെ എൻ അടിയോടി, ഗീതാദേവി, യുഎൽസിസിഎസ് ഡയറക്ടർ കെ ടി രാജൻ, എഎൽസിസിഎസ് പ്രസിഡന്റ് വി ബഷീർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

 

NDR News
15 Jul 2025 08:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents