headerlogo
cultural

കെ.എൻ.എം. ജില്ലാ മദ്രസാ മാനേജ്മെൻ്റ് സംഗമം മേപ്പയൂരിൽ നടന്നു

കെ.എൻ.എം. സംസ്ഥാന ഭരണ സമിതി അംഗം വി.പി. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു

 കെ.എൻ.എം. ജില്ലാ മദ്രസാ മാനേജ്മെൻ്റ് സംഗമം മേപ്പയൂരിൽ നടന്നു
avatar image

NDR News

27 Jul 2025 09:38 PM

മേപ്പയൂർ: കുട്ടികളിൽ ധാർമ്മിക ബോധവും സഹജീവി സ്നേഹവും ഊട്ടിയുറപ്പിക്കുന്നതിൽ മദ്രസാ സംവിധാനത്തിൻ്റെ സംഭാവന വളരെ വലുതാണെന്നും കൃത്യമായ മതപഠനം പരമത ബഹുമാനവും സഹിഷ്ണുതയും രൂപപ്പെടുത്താനുതകുന്നതാണെന്നും കോഴിക്കോട് നോർത്ത് ജില്ലാ കെ.എൻ.എം. മദ്രസാ മാനേജ്മെൻ്റ് സംഗമം അഭിപ്രായപ്പെട്ടു. മദ്രസാ പഠനത്തിന് വിഘാതം സൃഷ്ടിക്കുന്ന നയനിലപാടുകളിൽ നിന്ന് സർക്കാർ പിൻ വാങ്ങണമെന്നും സംഗമം ആവശ്യപ്പെട്ടു. മേപ്പയൂർ സലഫി കോളേജിൽ നടന്ന പരിപാടി കെ.എൻ.എം. സംസ്ഥാന ഭരണ സമിതി അംഗം വി.പി. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു.

     കെ.എൻ.എം. ജില്ലാ വൈസ് പ്രസിഡൻ്റ് ടി.വി. അബ്ദുൽ ഖാദിർ കൊയിലാണ്ടി അദ്ധ്യക്ഷത വഹിച്ചു. കെ.എൻ.എം. പരീക്ഷാ ബോർഡ് ചെയർമാൻ ടി. അബൂബക്കർ ഫാറൂഖി നന്മണ്ട, അക്കാദമിക് വിംഗ് ചെയർമാൻ പ്രൊഫ. യു.കെ. മുഹമ്മദ്, കൺവീനർ ഷമീം സ്വലാഹി വിഷയാവതരണം നടത്തി. കെ.എൻ.എം. ജില്ലാ സെക്രട്ടറി എൻ.കെ.എം. സകരിയ്യ, ട്രഷറർ ടി.പി. മൊയ്തു വടകര, വി. അബ്ദുറഹ്മാൻ, കീപ്പോടി മൊയ്തീൻ ഹാജി, അലി കിനാലൂർ, എൻ. കുഞ്ഞബ്ദുല്ല, എ.പി. അബ്ദുൽ അസീസ്, നൗഷാദ് കരുവണ്ണൂർ, കെ.കെ. കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു.

NDR News
27 Jul 2025 09:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents