ജി.എച്ച്.എസ്.എസ് നടുവണ്ണൂരിൽ മഴവിൽ വാർഷിക ഉദ്ഘാടനവും ഓഡിറ്റോറിയം സമർപ്പണവും നടന്നു
'മഴവിൽ ക്രിസ്റ്റൽ' എന്ന പേരിൽ വിവിധ പരിപാടികളെ കോർത്തിണക്കിയാണ് പദ്ധതി

നടുവണ്ണൂർ: ജി.എച്ച്.എസ്.എസ് നടുവണ്ണൂരിൽ മഴവിൽ ഓഡിറ്റോറിയം സമർപ്പണവും മഴവിൽ കലാ കൂട്ടായ്മയുടെ 15-ാം വാർഷിക പരിപാടികളുടെ ഉദ്ഘാടനവും അ ഡ്വ. കെ.എം. സച്ചിൻ ദേവ് എം. എൽ.എ നിർവഹിച്ചു. 'മഴവിൽ ക്രിസ്റ്റൽ' എന്ന പേരിൽ വിവിധ പരിപാടികളെ കോർത്തിണക്കിയ പദ്ധതിയാണ് ആസൂത്രണം ചെയ്തത്. വാർഷിക പദ്ധതി മാസ്റ്റർ പ്ലാൻ എം.എൽ.എ പ്രകാശനം ചെയ്തു. മികച്ച നാടക രചനക്കു ള്ള പി.എം താജ് അവാർഡ് നേ ടിയ ദിലീപ് കീഴൂരിനെ ആദരിച്ചു. പാഠപുസ്തകത്തിലെ കവിതയെ അടിസ്ഥാനമാക്കി "സംഗീത നടന ചിത്ര സമന്വയം അവതരിപ്പിച്ചു. പ്രശസ്ത ചിത്രകാരൻ സി.കെ കുമാരൻ ചിത്രീകരണം നടത്തി. പ്രശസ്ത നർത്തകി പി. സുകന്യ നൃത്താവിഷ്കാരവും കാവുംവട്ടം ആനന്ദ് കാവ്യാലാപനവും നിർവഹിച്ചു. സ്വസ്തി മ്യൂസിക് ഡയസ് ഉ ള്ളിയേരി സംഗീത പരിപാടി അവതരിപ്പിച്ചു.
സംഗീതജ്ഞരായ രാമൻ നമ്പൂതിരി, ഗിരീഷ് ഉള്ളിയേരി, ബിജേഷ് ഡി.എസ്, പുരുഷു ഉള്ളിയേരി, സന്തോഷ് കാരയാ ട് തുടങ്ങിയവർ പങ്കെടുത്തു. രാഗമഴയിൽ ശ്രീദർശ്, ഹരിചന്ദന തുടങ്ങിയ വിദ്യാർഥികളും ഒപ്പം പാട്ടുകൾ പാടി.ഗ്രാമപഞ്ചായത്ത് പ്രസിഡ' ഹ് ടി.പി ദാമോദരൻ മാസ്റ്റർ അ ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ. നിഷിദ് റിപ്പോർട്ട് അവതരി പ്പിച്ചു. ടി.സി സുരേന്ദ്രൻ മാസ്റ്റർ, പ്രിൻസിപ്പൽ ഇ.കെ ഷാമിനി, എ സ്.എം.സി ചെയർമാൻ എൻ. ഷി ബീഷ്, പി. ഷീന, പി.കെ. സന്ധ്യ, എ.കെ. സുരേഷ്ബാബു കെ.സി. രാജീവൻ, ഷാജി കാവിൽ എന്നി വർ സംസാരിച്ചു.