ആവള ടി അനുസ്മരണവും അനുമോദന സദസ്സും സഘടിപ്പിച്ചു
ഷംസുദ്ധീൻ കുട്ടോത്ത് അനുസ്മരണ പ്രഭാഷണം നടത്തി

ആവള : പ്രമുഖ സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനും ആയിരുന്ന ആവള ടി കുഞ്ഞിരാമകുറുപ്പിന്റെ അൻപത്തിയാറാം ചരമവാർഷികദിനം ആവള ബ്രദേഴ്സ് കലാസമിതി സമുചിതമായി ആചരിച്ചു. ബ്രദേഴ്സ് സെന്ററിൽ നടന്ന ചടങ്ങ് ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകനും എഴുത്തു കാരനുമായ ഷംസുദ്ധീൻ കുട്ടോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. കലാസമിതി ട്രഷറര്‍ കൃഷ്ണകുമാർ കീഴന ചടങ്ങിൽ അധ്യക്ഷതവഹിച്ചു.
നീറ്റ് പരീക്ഷ യിൽ ഉന്നത വിജയം നേടിയവരെയും, എസ്. എസ്. എൽ. സി പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥി കളെയും മൊമെന്റോ നൽകി അനുമോദിച്ചു. ജില്ലാ ലൈബ്രറി കൌൺസിൽ അംഗമായും ആകാശ വാണി കോഴിക്കോട് നിലയത്തിൽ വാർത്ത അവതാരകനായും തെരഞ്ഞെടുക്കപ്പെട്ട കലാ സമിതിയുടെ മുൻ മെമ്പർ അജയ് ആവളക്ക് ചടങ്ങിൽ സ്വീകരണം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിബ്രാസ്, വാർഡ് മെമ്പർ മാരായ എം. എം രഘുനാഥ്, ബിജിഷ കെ. എം, ശോബിഷ് ആർ. പി, അജയ് ആവള, വനിതാ വേദി ചെയർപേഴ്സൺ നിഷ മേയന എന്നിവർ സംസാരിച്ചു. ഷാനവാസ് കൈവേലി സ്വാഗതവും നൗഷാദ് കോയിലോത്ത് നന്ദിയും പറഞ്ഞു.