പേരാമ്പ്ര എളമാരൻ കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ കർക്കിടക മാസത്തിൽ വിപുലമായ പരിപാടികൾ
രാമായണ പ്രശ്നോത്തരി, രാമായണ പാരായണ മത്സരം എന്നിവ നടക്കും

പേരാമ്പ്ര: ശ്രീ എളമാരൻ കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ കർക്കിടക മാസത്തിൽ രാമായണ പ്രചരണവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ നടത്തുന്നു. ആഗസ്റ്റ് 15 വെള്ളിയാഴ്‌ച വൈകുന്നേരം 3 മണിക്ക് കുട്ടികൾക്കും മുതിർന്നവർക്കും രാമായണ പ്രശ്നോത്തരി, രാമായണ പാരായണ മത്സരം എന്നിവ നടക്കും.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9526 200735, 9495595023 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. കർക്കിടക മാസപൂജ, ഭഗവതി തോറ്റം എന്നീ വഴിപാടുകളും രാമായണ മാസത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടത്താവുന്നതാണ്.