നടുവണ്ണൂർ ശ്രീ നരസിംഹ ക്ഷേത്രം രാമായണം പ്രശ്നോത്തരി സംഘടിപ്പിച്ചു
ഉന്താരിപറമ്പത്ത് ശശി മാസ്റ്റർ പ്രശ്നോത്തരി മത്സരം നയിച്ചു

നടുവണ്ണൂർ : നടുവണ്ണൂർ ശ്രീ നരസിംഹ ക്ഷേത്ര കമ്മിറ്റി രാമായണം പ്രശ്നോത്തരി സംഘടിപ്പിച്ചു. വിജയികൾക്ക് രാജൻ മഠത്തിൽ ,സജീവൻ മക്കാട്ട്,രാമചന്ദ്രൻ പരപ്പിൽ,യുപി ശശി മാസ്റ്റർ ,ശ്രീജ,പുഷ്പാ പൊന്നാത്ത്,രാജൻ സരോവരം എന്നിവർ സമ്മാന വിതരണം നടത്തി. അനിൽകുമാർ ഹരി വിഹാർ, അജിതാ തിരുമംഗലത്ത് ,നന്ദിനി ഭാസ്കരൻ ഒയാസിസ് ,കെ പി പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.
മത്സരഫലങ്ങൾ: ഹൈസ്കൂൾ /പ്ലസ് ടു വിഭാഗം ഒന്നാം സ്ഥാനം ഋജു റാം. കെ.പി. രണ്ടാം സ്ഥാനം വൈഗ ബി. നായർ. മൂന്നാം സ്ഥാനം ആർഷഭ് പി എസ് . എൽപി / യുപി വിഭാഗം -ഒന്നാം സ്ഥാനം ആർഷ വികെ ' രണ്ടാം സ്ഥാനം - നവമിത്രൻ എംവി , മൂന്നാം സ്ഥാനം - ബാലേന്ദു ബി. ഉന്താരിപറമ്പത്ത് ശശി മാസ്റ്റർ പ്രശ്നോത്തരി മത്സരം നയിച്ചു.