വാളൂർ വി.പി.കെ അടിയോടി ഗ്രന്ഥാലയം കുട്ടികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു
നാടക സിനിമ നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര : വാളൂർ വി.പി.കെ അടിയോടി ഗ്രന്ഥാലയം കുട്ടികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു.പ്രശസ്ത നാടക സിനിമാ നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.സദാനന്ദൻ വട്ടക്കണ്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ഷിനി ടി.വി ആശംസ അർപ്പിച്ച് സംസാരിച്ചു.
ചിത്ര രചനയുമായി ബന്ധപ്പെട്ട് ആർട്ടിസ്റ്റ് പ്രമോദ് ചാലിക്കര കുട്ടികളുമായി സംവദിച്ചു.ഗ്രന്ഥാലയം സെക്രട്ടറി എം റെജി സ്വാഗതവും അരവിന്ദൻ മാസ്റ്റർ നന്ദിയും പറഞ്ഞു.