നടുവണ്ണൂർ സൗഹൃദ കുടുംബശ്രീ അംഗങ്ങൾ അഗതിമന്ദിരം സന്ദർശിച്ചു
അംഗങ്ങൾ ചേർന്ന് സ്വരൂപിച്ച സാമ്പത്തിക സഹായം കൈമാറി

നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡ് ൽ പ്രവർത്തിക്കുന്ന സൗഹൃദ കുടുംബശ്രീ അംഗങ്ങൾ സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗമായി അഗതിമന്ദിരം സന്ദർശിച്ചു. അത്താണിയിലെ അഗതിമന്ദിരമാണ് കഴിഞ്ഞദിവസം അംഗങ്ങൾ സന്ദർശിക്കുകയും അന്തേ വാസികളുമായി സംവദിക്കുകയും ചെയ്തത്. അംഗങ്ങൾ ചേർന്ന് സ്വരൂപിച്ച സാമ്പത്തിക സഹായം അഗതി മന്ദിരം ഭാരവാഹികൾക്ക് കൈമാറി.
സൗഹൃദ കുടുംബശ്രീ പ്രസിഡണ്ട് നിർമ്മല, സെക്രട്ടറി ബുഷ്റ, അംഗങ്ങളായ ബാല മണി, സിന്ധു, സരോജ , വിനീത, ജീജ എന്നിവർ നേതൃത്വം നൽകി.