പൂനത്ത് സ്കൂളിലേക്ക് ഒരു വർഷത്തേക്ക് പത്രങ്ങൾ നൽകി മജീദ് ഫൗണ്ടേഷൻ
പത്രം വിതരണം സ്കൂൾ ലീഡർ സിറാജുദ്ദീന് കൈമാറി എംകെ.അബ്ദുസ്സമദ് ഉൽഘാടനം ചെയ്തു

പൂനത്ത്: മുൻ അധ്യാപകൻ പരേതനായ എം.മജീദിന്റെ ഓർമക്കായി പൂനത്ത് നെല്ലിശ്ശേരി എ.യു.പി.സ്കൂളിൽ ഒരു വർഷത്തേക്ക് 5 മനോനമ പത്രങ്ങൾ നൽകുന്ന പദ്ധതി പ്രകാരം എം.മജീദ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പത്രം വിതരണം സ്കൂൾ ലീഡർ സിറാജുദ്ദീന് കൈമാറി എംകെ.അബ്ദുസ്സമദ് ഉൽഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇ.ബഷീർ അധ്യക്ഷത വഹിച്ചു.
മനോരമ ഏരിയ മാനേജർ ജെയ്സൺ ചാക്കോ പദ്ധതി വിശദീകരിച്ചു.അൻവർ മുണ്ടക്കൽ, പ്രകാശൻ ഇല്ലത്ത്, അർഷാദ് എൻ കെ,എം.കെ. യൂസഫ് അബ്ദുള്ള, മുനീർ പി, സംസാരിച്ചു.