'ദിക്യാമ്പ് പേരാമ്പ്ര'യുടെ പന്ത്രണ്ടാമത് ചിത്രപ്രദർശന ക്യാമ്പിന് കോഴിക്കോട് തുടക്കമായി
ആഗസ്റ്റ് 13 മുതൽ 19 വരെ കോഴിക്കോട് ലളിത അക്കാദമി ആർട്ട് ഗാലറിയിലാണ് പ്രദർശനം

കോഴിക്കോട് : ചിത്രകലയിൽ നമ്മൾ നമ്മളെ തന്നെ കണ്ടെത്താനും അനുഭവിക്കാനും പരിശ്രമിക്കണമെന്ന് ലളിതകല അക്കാദമി മെമ്പർ സുനിൽ അശോകപുരം പറഞ്ഞു കോഴിക്കോട് മാനാഞ്ചിറ ലളിതകല അക്കാദമി ഹാളിൽ നടന്ന 'ദി ക്യാമ്പ് പേരാമ്പ്ര'യുടെ പന്ത്രണ്ടാമത് ചിത്രപ്രദർശന ക്യാമ്പ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശികമായി വീട്ടുമുറ്റങ്ങളിൽ ചിത്രരചനയും ചർച്ചകളും സംഘടിപ്പിച്ചു കൊണ്ട് ചിത്രകലയെ ജനകീയമാക്കാൻ പര്യാപ്തമായ 'വരേം വാർത്താനോം' പ്രോഗ്രാമുകൾ കൂടാതെ അയൽ ജില്ലയിലടക്കം വിവിധ കേന്ദ്രങ്ങളിൽ ഇരുപതോളം ചിത്രകല ക്യാമ്പുകൾ നടത്തുവാനും ഓൺലൈനായും അല്ലാതെയും നിരവധി പ്രഭാഷണ പരിപാടികൾ സംഘടിപ്പിക്കുവാനും മുൻകൈ എടുത്ത ദി ക്യാമ്പ് പേരാമ്പ്രയുടെ പന്ത്രണ്ടാമത് ചിത്രപ്രദർശനമാണ് ആഗസ്റ്റ് 13 മുതൽ 19 വരെ കോഴിക്കോട് ലളിത അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്നത്. ഈ ഷോയിൽ 22 ചിത്ര കൃത്തുക്കളുടെ ചിത്രാ വിഷ്കാരങ്ങളാണ് പ്രദർശിപ്പി ക്കുന്നത്. ചിത്ര-ശില്പകല മേഖലകൾക്ക് ഊന്നൽ കൊടുത്തു കൊണ്ട് കലാ-സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്ന ചിത്രകാരുടെ സ്വതന്ത്ര കൂട്ടായ്മയാണ് 'ദി ക്യാമ്പ് പേരാമ്പ്ര'.
ആർ.ബാലകൃഷ്‌ണൻ, അഭിലാഷ് തിരുവോത്ത്, അനുപമ അവിട്ടം, അസ്സൽ മേപ്പയൂർ, ബാബു പുറ്റംപൊയിൽ, ബഷീർ ചിത്രകൂടം, ബിജു ഇടത്തിൽ, ദേവരാജ് കന്നാട്ടി, ജെസ്സി ജോസ്, ലിതേഷ് കരുണാകരൻ, നന്ദന രശ്മി സുരേഷ്, നിതേഷ് തെക്കേലത്ത്, പ്രജീഷ് പേരാമ്പ്ര, രാജീവൻ കെ. സി, രമേശ് കോവുമ്മൽ, കെ.റജി കുമാർ, രഞ്ജിത്ത് പട്ടാണിപ്പാറ, ഋതുപർണ രാജീവ്, സിനോജ് ജോസ്, ഡോ.സോമനാഥൻ പി, ശ്രീജേഷ് പി എം, സുരേഷ് കുമാർ പി.കെ എന്നിവരുടെ സൃഷ്ടികളാണ് എക്സിബിഷനിൽ ഉൾ കൊള്ളിച്ചിട്ടുള്ളത് .ചടങ്ങിന് എക്സിബിഷൻ കോർഡിനേറ്റർ ശ്രീജേഷ് പി എം സ്വാഗതം പറഞ്ഞു. 'ദി ക്യാമ്പ് പേരാമ്പ്ര' പ്രസിഡന്റ് പ്രേംരാജ് അധ്യക്ഷത വഹിച്ചു. ചിത്ര കാരന്മാരായ രാജേന്ദ്രൻ പുല്ലൂർ, സുധീഷ് കെ എന്നിവർ ചടങ്ങിന് സ്വാഗതം പറഞ്ഞു. 'ദി ക്യാമ്പ് പേരാമ്പ്ര' ജോയിന്റ് സെക്രട്ടറി കെ സി രാജീവൻ നന്ദിയും പറഞ്ഞു. പ്രദർശനം 19 ന് സമാപിക്കും