ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
വനിതാ വേദി അംഗങ്ങൾ ദേശഭക്തി ഗാനം ആലപിച്ചു

കൂമുള്ളി: അത്തോളി ഗ്രാമപഞ്ചായത്ത് ഗിരീഷ്പുത്തഞ്ചേരി സ്മാരക വായനശാലയിലെ അംഗൻവാടിയും വനിതാവേദിയും ചേർന്ന് വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. വാർഡ് മെമ്പർ പതാകയുയർത്തി. കെ. ടി. സുരേന്ദ്രൻ മാസ്റ്റർ, ഉണ്ണി മാസ്റ്റർ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ആശംസ അർപ്പിച്ചുകൊണ്ട് ആർ.ബാബു കൂമുള്ളി, മുരളി മാസ്റ്റർ എന്നിവർ സംസാരിച്ചു.
വനിതാ വേദി അംഗങ്ങൾ ദേശഭക്തി ഗാനം ആലപിച്ചു. തുടർന്നു കുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. അമ്മമാർക്ക് പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു വിജയികൾക്ക് സമ്മാന വിതരണം നടത്തി.