സ്വാതന്ത്ര്യ ദിനത്തിൽ വാകയാട് അങ്ങാടിയിൽ സൈനികരെയും വീരനാരികളെയും ആദരിച്ചു
റിട്ടയഡ് പ്രധാനാധ്യാപകനും ട്രെയിനറുമായ മുസക്കോയ നടുവണ്ണൂർ മുഖ്യാതിഥിയായി

നടുവണ്ണൂർ : വാകയാട് പൂർവ്വ സൈനിക കൂട്ടായ്മ ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. ആഘോഷ പരിപാടിയിൽ വച്ച് വീരനാരികളെയും മുതിർന്ന സൈനികരെയും ആദരിച്ചു. കാലത്ത് 8 മണിക്ക് മുതിർന്ന സൈനികനായ കുട്ടികൃഷ്ണൻ മാരാർ പതാക ഉയർത്തി. ശേഷം അൻപതോളം പേർ ചേർന്ന് സ്വാതന്ത്ര്യദിന ബൈക്ക് റാലി നടത്തി, യു.കെ. ഡി . നായർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ കവിയും ഗാനരചയിതാവും പൂർവ്വ സൈനിക കൂട്ടായ്മ വാകയാടിന്റെ സെക്രട്ടറിയുമായ ദിനീഷ് വാകയാട് അധ്യക്ഷത വഹിച്ചു. സുരേഷ് നാരകശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ നടുവണ്ണൂർ ഗവ. ഹൈസ്കൂൾ റിട്ടയഡ് പ്രധാനാധ്യാപകനും ട്രെയിനറുമായ മുസക്കോയ നടുവണ്ണൂർ മുഖ്യാതിഥിയായി.
ചടങ്ങിൽ ശ്രീമതി സുമ വിജയ രാഘവൻ, സുമതി ശ്രീധരൻ, നളിനി രാധാകൃഷ്ണൻ, റീജ സത്യൻ, എന്നീ വീരനാരികളെ യഥാക്രമം ദേവി കുട്ടികൃഷ്ണമാരാർ, ജിഷിത രാജീവൻ, രഞ്ജിനി ദിനീഷ്, വിലാസിനി സുരേന്ദ്രൻ എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു. മുതിർന്ന സൈനികരും യുദ്ധങ്ങളിൽ പങ്കെടുത്തവരുമായ ശ്രീ കുട്ടിക്കൃഷ്ണൻ മാരാർ, ബാലരാമൻ നമ്പ്യാർ, പദ്മനാഭൻ നായർ, യു.കെ.ഡി. നായർ, നാരായണൻ എന്നിവരെ മുഖ്യാതിഥി മൂസക്കോയ നടുവണ്ണൂർ പൊന്നാട അണിയിച്ചു. തുടർന്ന് പായസ വിതരണവും കലാപരിപാടികളും നടന്നു. കൂട്ടായ്മയുടെ പ്രസിഡന്റ് മജീദ് നാരകശ്ശേരി ആശംസയും, ട്രഷറർ നൗഷാദ് നന്ദിയും പറഞ്ഞു.