കായണ്ണ പഞ്ചായത്ത് മദീന മുനവ്വറ സംഗമം സംഘടിപ്പിച്ചു
പേരാമ്പ്ര മേഖല എസ്.എം.എഫ്. ജനറൽ സെക്രട്ടറി എം.കെ. അബ്ദുറഹിമാൻ ചാവട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: തിരുവസന്തം പതിനഞ്ച് നൂറ്റാണ്ട് എന്ന റബീഅ് ക്യാമ്പയിന്റെ ഭാഗമായി കായണ്ണ പഞ്ചായത്ത് സുന്നി മഹല്ല് ഫെഡറേഷൻ കായണ്ണ ബസാറിൽ 'മദീന മുനവ്വറ' സംഗമം നടത്തി. പേരാമ്പ്ര മേഖല എസ്.എം.എഫ്. ജനറൽ സെക്രട്ടറി എം.കെ. അബ്ദുറഹിമാൻ ചാവട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. 'ബഹുസ്വരതയുടെ മദീന' എന്ന വിഷത്തെ ആസ്പദമാക്കി ജാബിർ ഹുദവി തൃക്കരിപ്പൂർ മുഖ്യപ്രഭാഷണം നടത്തി.
സി.കെ. കുഞ്ഞബ്ദുളള ഹാജി അദ്ധ്യക്ഷനായി. അസ്‌ലം മാട്ടനോട് സ്വാഗതവും, സി.കെ. അബ്ദുൽ അസീസ് ഹാജി നന്ദിയും പറഞ്ഞു. പി.സി. ബഷീർ, പി. മുഹമ്മദ്, പി.സി. അബൂബക്കർ സംസാരിച്ചു.