headerlogo
cultural

ചെങ്ങോട്ടുകാവ് സൈമ അവാർഡ് മുഹമ്മദ് പേരാമ്പ്ര സമ്മാനിച്ചു

കന്മന ശ്രീധരൻ മാസ്റ്റർ അവാർഡ് വിതരണവും യു കെ രാഘവൻ മാസ്റ്റർ അനുസ്‌മരണ ഭാഷണവും നിർവഹിച്ചു

 ചെങ്ങോട്ടുകാവ് സൈമ അവാർഡ് മുഹമ്മദ് പേരാമ്പ്ര സമ്മാനിച്ചു
avatar image

NDR News

19 Aug 2025 04:45 PM

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് സൈമ ലൈബ്രറി ഇ കെ ഗോവിന്ദൻ മാസ്റ്ററുടെ സ്‌മരണയ്ക്കായി നൽകുന്ന ഇ കെ ജി അവാർഡ് നാടക പ്രവർത്തകനും നടനുമായ മുഹമ്മദ് പേരാമ്പ്രയ്ക്ക് സമ്മാനിച്ചു. അനുസ്മ‌രണ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു‌. കന്മന ശ്രീധരൻ മാസ്റ്റർ അവാർഡ് വിതരണവും യു കെ രാഘവൻമാസ്റ്റർ അനുസ്‌മരണ ഭാഷണവും നിർവഹിച്ചു. ഡോ. കെ എം അനിൽ അനുസ്‌മരണ പ്രഭാഷണം നടത്തി.

      ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വേണു മാസ്റ്റർ അധ്യക്ഷനായി. ഇ കെ ബാലൻ, രാഖേഷ് പുല്ലാട്ട്, ഇ കെ ജയലേഖ, എ സുരേഷ് എന്നിവർ സംസാരിച്ചു. ഇ കെ ജി ഡോക്യുമെൻ്ററി, സർവോദയം സംവിധാനം ചെയ്ത വികെ രവിയെ ചങ്ങിൽ ആദരിച്ചു. തുടർന്ന് ദേവഗീതം സംഗീത പരിപാടിയും സ്വർഗാരോഹണം നാടകവും  അരങ്ങേറി.

NDR News
19 Aug 2025 04:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents