പാറന്നൂർ പി.പി ഇബ്രാഹിം മുസ്ലിയാർ ജീവിത വിശുദ്ധിയുടെ ഉദാത്ത മാതൃക:സാബിഖലി ശിഹാബ് തങ്ങൾ
മിൻ ഹാജുൽ ജന്ന ദർസ് വാർഷികവും ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: സമസ്ത ട്രഷററും പണ്ഡിത ശ്രേഷ്ഠനുമായിരുന്ന പാറന്നൂർ പി.പി ഇബ്രാഹിം മുസ്ലിയാർ ജീവിത വിശുദ്ധിയുടെ ഉദാത്ത മാതൃകയായിരുന്നുവെന്ന് പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ. നടുവണ്ണൂർ മുള്ളമ്പത്ത് അൽഹുദാ ജുമാ മസ്ജിദിൽ നടക്കുന്ന പാറന്നൂർ ഉസ്താദ് 12-ാം ഉറുസും മിൻ ഹാജുൽ ജന്ന ദർസ് വാർഷികവും ഉദ്ഘാടനം ചെയ്ത് സംസാ രിക്കുകയായിരുന്നു അദ്ദേഹം. എം.കെ പരീത് അധ്യക്ഷനായി. മഖാം സിയാറത്തിന് അബ്ദുല്ല ത്തീഫ് ഫൈസി പാറന്നൂർ നേ തൃത്വം നൽകി. മുദരിസ് ജലീൽ ബാഖവി പാറന്നൂർ പതാക ഉയർത്തി.
സമസ്ത ജില്ലാ സെക്ര ട്ടറി പി.എം കോയ മുസ്ലിയാർ പ്രാർഥന നടത്തി. ആഷിഖ് ദാരിമി ആലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് അസ്ഹർ ബാഖവി പന്നൂർ, പി.കെ മുഹമ്മദലി ദാരിമി, മുജീബ് റഹ്മാൻ ബാഖവി, ഇഖ്ബാൽ യമാനി, അലിറഖ് ദാരിമി, മാജിദ് ബാഖവി ഗഫൂർ നിസാമി, ഇസ്മാഈൽ ബാഖവി, മുഹമ്മദ് ശാഫി ബാഖവി, ജലീൽ ദാരിമി, ഇസ്മാഈൽ മുസ്‌ലിയാർ തിരുവള്ളൂർ, സംബന്ധിച്ചു. ഇന്ന് രാവിലെ 9.30ന് നടുവണ്ണൂർ നൂ റുൽ ഹുദാ ഓഡിറ്റോറിയത്തിൽ നടക്കുന്ന മെഡിക്കൽ ക്യാംപ് പഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് നടക്കു ന്ന മജ്ലിസുന്നൂറിന് മുഹമ്മദ് അസ്ലം ബാഖവി പാറന്നൂർ നേ തൃത്വം നൽകും. അബ്ദുൽ മജീദ് ബാഖവി കാസർകോട് അനു സ്മരണ പ്രഭാഷണം നടത്തും.