കൂമുള്ളി പുതുക്കോട്ട് ശാല ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ഭാഗവത സപ്താഹം
2025 നവമ്പർ 8 മുതൽ 15 വരെയാണ് സപ്താഹ യജ്ഞo നടക്കുക

കൂമുള്ളി :കൂമുള്ളി പുതുക്കോട്ടു ശാല ദുർഗാദേവി ക്ഷേത്രത്തിൽ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ ഭാഗവത സപ്താഹം നടക്കും. 2025 നവമ്പർ 8 മുതൽ 15 വരെയാണ് സപ്താഹ യജ്ഞo നടക്കുക. ഭാഗവത സപ്താഹ യജ്ഞo വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗത സംഘം രൂപരികരിച്ചു. ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങ്
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കക്കാട്ട് ഇല്ലത്ത് ദയാനന്ദൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്‌തു. മേൽശാന്തി സന്ദേശ് ഭട്ട് സന്നിഹിതനായി. സ്വാഗതസംഘം ഭാരവാഹികളായി സംപൂജ്യ ചിദാനന്ദ സ്വാമികൾ, എം.കെ രാഘവൻ എം പി, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, വി അനിൽ കുമാർ ചെയർമാൻ, എംഎംസി(രക്ഷധികാരിമാർ) തെക്കയിൽ സതീശൻ മാസ്റ്റർ (ചെയർമാൻ) ടി.പി. ദിനേശൻ(ജനറൽ കൺവീനർ) കുന്നക്കാട്ട് ചന്ദ്രൻ മാസ്റ്റർ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു. തങ്കരാജ് മാർഗ നിർദേശം നൽകി. ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് തെക്കയിൽ സതീശൻ മാസ്റ്റർ അധ്യക്ഷനായി. ക്ഷേത്രം രക്ഷാധികാരി തെക്കയിൽ ഗംഗാധരൻ നായർ, ശ്രീനിവാസൻ നായർ തുടങ്ങിയവർ സംസാരിച്ചു. ടിസി രാജൻ സ്വാഗതം പറഞ്ഞു.