കൊയിലാണ്ടി ഗവൺമെൻറ് ബോയ്സ് സ്കൂളിൽ കളർഫുൾ ഓണാഘോഷം
പുലികളിയും ചെണ്ട മേളവും ഓണപൂക്കള മത്സരവുമായി ഓണസദ്യയും

കൊയിലാണ്ടി: കൊയിലാണ്ടി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. പുലികളിയും ചെണ്ട മേളവും ഓണപൂക്കള മത്സരവുമായി ഓണാഘോഷം തകൃതിയായി.
പ്രധാനാധ്യാപിക ഷജിത, സ്റ്റാഫ് സെക്രട്ടറി നവീന ബിജു, എൻ കെ വിജയൻ, നാരായണൻ കച്ചറക്കൽ, റെജീന, ജ്യോത്സ്‌ന, ഷിംന, എന്നിവർ നേതൃത്വം നൽകി. പൂക്കള മത്സരത്തിൽ വിജയികളായവർക്ക് സമ്മാന ദാനം നൽകി.