ആയുർവേദ മെഡിക്കൽ അസോസിയേഷൻ പേരാമ്പ്ര ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
ഡോക്ടർ സനൽകുമാർ മുഖ്യപ്രഭാഷണം നടത്തി

പേരാമ്പ്ര : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പേരാമ്പ്ര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മുളിയങ്ങൽ ചെറുവാളൂർ എൽ പി സ്ക്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഡോക്ടർ സനൽകുമാർ മുഖ്യപ്രഭാഷണം നടത്തി. എ എം എ ഐ പേരാമ്പ്ര ഏരിയപ്രസിഡൻറ് ഡോക്ടർ ഷീന എം എ ചടങ്ങിൽ അധ്യക്ഷതവഹിച്ചു.
ആയുർവേദ ഡോ: സുഗേഷ് കുമാർ ഡോ: മേനക, ഡോ : കിഷോർ കുമാർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഡോക്ടർമാരുടെ കുടുംബാംഗങ്ങൾ സംഗമത്തിൻ പങ്കെടുത്തു. തിരുവാതിരക്കളിയും പൂക്കളം ഒരുക്കലും ഓണക്കളികളും അരങ്ങേറി.