നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം മറതി നോവൽ ചർച്ച നടത്തി
മോഹനൻ ചേനോളി പുസ്തക പരിചയം നടത്തി

നടുവണ്ണൂർ: നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാല ഡോ: പി. സുരേഷിന്റെ മറതി എന്ന നോവലിനെ ആസ്പദമാക്കി ചർച്ച നടത്തി. വായനശാല ഹാളിൽ നടന്ന പരിപാടിയിൽ മോഹനൻ ചേനോളി പുസ്തക പരിചയം നടത്തി. വായനശാല പ്രസിഡണ്ട് എം. വസന്തകുമാരി അദ്ധ്യക്ഷത വഹിച്ചു
യൂസഫ് നടുവണ്ണൂർ, പി.കെ. ബാലൻ മാസ്റ്റർ, എൻ. ആലി എന്നിവർ പ്രതികരണം നടത്തി ഗ്രന്ഥകർത്താവ് ഡോ: പി.സുരേഷ് സംസാരിച്ചു എം.എൻ. ദാമോദരൻ സ്വാഗതവും ടി.സി. ബാബു നന്ദിയും പറഞ്ഞു പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തക സമാഹരണത്തിൽ 26 പേര് നൽകിയ 310 പുസ്തകങ്ങൾ ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങി.