കോഴിക്കോടിന്റെ ഓണാഘോഷം; ‘മാവേലിക്കസ് 2025′ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യാതിഥിയായി.

കോഴിക്കോട്: കോഴിക്കോടിന്റെ ഓണാഘോഷം ‘മാവേലിക്കസ് 2025’ന് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യാതിഥിയായി.
ചടങ്ങിൽ എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, കലക്ടർ സ്‌നേഹിൽ കുമാർ സിങ്, കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ നാരായണൻ, കെടിഐഎൽ ചെയർമാൻ എസ് കെ സജീഷ്, സംഘാടക സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.പരിപാടിയിൽ മാവേലിക്കസ് 2025നോടനുബന്ധിച്ച് നടന്ന മെഗാ പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.
ഒന്നുമുതൽ ഏഴുവരെ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഒമ്പത് വേദികളിലായാണ് പരിപാടികൾ നടക്കുന്നത്. സര്‍ഗാലയയിലെ പ്രവേശന ഫീസ് ഒഴികെ എല്ലാ വേദികളിലും പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. വേദികളിൽ വൈകിട്ട് ആറിനാണ് പരിപാടികൾ ആരംഭിക്കുക.