കോരപ്പുഴ സ്പൈമോക് ജലോത്സവം ആവേശമായി
സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.

കോരപ്പുഴ: കഴിഞ്ഞ 42 വർഷമായി കോരപ്പൂഴയിൽ സ്പൈമോക് നടത്തി വരുന്ന ഓണാഘോഷത്തിൻ്റെ ഭാഗമായ ജലോത്സ പരിപാടികൾ ആയിരങ്ങളുടെ പങ്കാളിത്ത ത്തോടുകൂടി കോരപ്പുഴയിൽ അരങ്ങേറി. രാവിലെ കോഴിക്കോട് ബീച്ചിൽ നിന്ന് ആരംഭിച്ച ജയകുമാർ പൂളക്കൽ ഫ്ളാഗ് ഓഫ് ചെയ്ത നൂറോളം കായിക താരങ്ങൾ പങ്കെടുത്ത മിനി മാരത്തോൺ മത്സരത്തിൽ നബീൽ താമരശ്ശേരി ഒന്നാം സ്ഥാനവും പ്രണവ് പാലക്കാട് രണ്ടാം സ്ഥാനവും കിരൺ മെഡിക്കൽ കോളേജ് മൂന്നാം സ്ഥാനവും നേടി.
ജനങ്ങളെ ആവേശ തിമിർപ്പിലാക്കിയ ആദ്യവസാനം വരെ വാശിയേറിയ തോണി തുഴയൽ മത്സരത്തിൽ തെക്കെകര കോരപ്പുഴ ഒന്നാം സ്ഥാനവും, സി കെ ടി യു ചെറുവാടി രണ്ടാം സ്ഥാനവും, സ്പൈ മോക് കോരപ്പുഴ മൂന്നാം സ്ഥാനവും നേടി. വനിതകളുടെ കമ്പവലി ഉൾപ്പെടെ വിവിധ മത്സരങ്ങൾ നടന്നു. വൈകീട്ട് നടന്ന സ്ഥാപന സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ടി കെ രാമൻ അദ്ധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ മുഖ്യാഥിതി ആയിരുന്നു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ചെയർമാനു മായ പി സി സതീഷ്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സംസ്ഥാന സർക്കാറുകളുടെ വിവിധ അംഗീകാരങ്ങൾ നേടിയ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ, കേന്ദ്ര സർക്കാറിൻ്റെ പാസ്പോർട്ട് പുരസ്കാർ അവാർഡ് നേടിയ കോഴിക്കോട് അസിസ്റ്റൻറ് പാസ്പോർട്ട് ഓഫീസർ സതീശ്കുമാർ കൂട്ടിൽ ഡോക്ടറേറ്റ് നേടിയ ഡോ: അമല സുദർശൻ എന്നിവരെ ആദരിച്ചു.
വിവിധ മേഖലകളിൽ മികവ് പുലർത്തിയ ജോഷ്യോ ,ആരവ് പറമ്പത്ത്, വിഷ്ണു ടി കെ, അമൃത ടി കെ, ശാന്തനു ഹരീഷ്, പ്രശോഭ് പി പി, എന്നിവരെയും എൽ എസ് എസ് – യു എസ് എസ് സ്കോളർഷിപ്പ് ജേതാക്കളേയും അനുമോദിച്ചു. വിജയികൾക്കുള്ള സമ്മാനധാനം ബ്ലോക്– ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ നിർവ്വഹിച്ചു. ബ്ലോക്ക് മെമ്പർ എം പി മൊയ്തീൻകോയ വാർഡ് മെമ്പർ രാജലക്ഷ്മി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സ്പൈമോക് പ്രസിഡണ്ട് എ കെ ബിനിൽ സ്വാഗതവും സെക്രട്ടറി പി സി രോഷൻ നന്ദിയും പറഞ്ഞു. രാവിലെ സ്പൈമോക് രക്ഷാധികാരി പി രാംദാസ് പതാക ഉയർത്തിയതോടു കൂടിയാണ് ആഘോഷത്തിന് തുടക്കമായത്. ചടങ്ങിൽ പി പ്രശാന്ത് സ്വാഗതവും പി സുശാന്ത് നന്ദിയും പറഞ്ഞു.
രാവിലെ മാനവ മൈത്രി സന്ദേശമുയർത്തി ഒരുക്കിയ സ്നേഹപൂക്കളം ശ്രദ്ധേയമായി. സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രഗൽഭർ സ്നേഹപൂക്കളം തീർത്തു. പി.ബാബുരാജ് ,കലാമണ്ഡലം ശിവദാസൻ ,സുനിൽ മാസ്റ്റർ തിരുവങ്ങൂർ, സി കെ രാജലക്ഷ്മി, സന്ധ്യാ ഷിബു ,തൊണ്ടിയിൽ മുഹമ്മദ്, അഷ്റഫ് കോളിയോട്ട് , പി ശിവാനന്ദൻ, നൗഷാദ് കീഴാരി, പി അനിലേഷ്, മായിൻ കോളിയോട്ട് എന്നിവർ സംസാരിച്ചു. കെ സി ഗണേശൻ സ്വാഗതം പറഞ്ഞു. തുടർന്ന് നൃത്ത സംഗീത പരിപാടികൾ അരങ്ങേറി. രാത്രി മാതംഗി കൊടുങ്ങല്ലൂർ അവതരിപ്പിച്ച ഫ്യൂഷൻ തിരുവാതിര ജനങ്ങളെ ആവേശഭരിതരാക്കി.