മുയ്പ്പോത്ത് കൂട്ടോണം സംഘടിപ്പിച്ചു
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു

ചെറുവണ്ണൂർ : കൂട്ടോണം 2025 എന്ന പേരിൽ നാടിൻ്റെ മുയിപ്പോത്ത് ഓണാഘോഷം ഉത്സവമാക്കി. കൂട്ട് അയൽപക്ക വേദി 170 ഓളം കുടുംബാഗങ്ങളെ ഉൾപ്പെടുത്തി വിപുലമായ ഓണാഘോഷ പരിപാടിയാണ് നടത്തിയത്. നാടിൻ്റെ സമത്വവും സാഹോദര്യവും മാനവികതയും വിളിച്ചോതുന്ന കൂടിച്ചേരലായിരുന്നു കൂട്ടോണം 2005. വിവിധങ്ങളായ പരിപാടികൾ ആഘോഷത്തിൻ്റെ ഭാഗമായി നടന്നു. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. കൂട്ട് അയൽപക്ക വേദി പ്രസിഡണ്ട് പി രാധാകൃഷ്ണൻ ഓണ സന്ദേശം നൽകി.
കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ വിവിധങ്ങളായ മത്സര ഇന പരിപാടികളും പ്രദർശന പരിപാടികളും മുയ് പോത്ത് MLP സ്കൂളിൽ സംഘടിപ്പിച്ചിരുന്നു. കമ്പവലി പുലിക്കളി മാവേലിയെ വരവേൽക്കൽ എന്നിവയും അഞ്ഞൂറോളം ആളുകളെ ഉൾപെടുത്തിക്കൊണ്ട് ഓണ സദ്യയും ഓണാഘോഷത്തിൻ്റെ ഭാഗമായി നടന്നു.