headerlogo
cultural

അരങ്ങിന് വിസ്മയം പകർന്ന് ആവണിപ്പൊന്നരങ്ങ്

മലബാറിൻ്റെ ഓണാഘോഷ പരിപാടികളിൽ വൈവിധ്യം കൊണ്ടും ആസ്വാദക സാന്നിധ്യം കൊണ്ടും ആവണിപ്പൂവരങ്ങ് വേറിട്ട ഒരു അനുഭവമായി.

 അരങ്ങിന് വിസ്മയം പകർന്ന് ആവണിപ്പൊന്നരങ്ങ്
avatar image

NDR News

09 Sep 2025 07:21 AM

   കൊയിലാണ്ടി: അരങ്ങിന് വിസ്മയം പകർന്ന് ആവണിപ്പൊന്നരങ്ങ്. 3 ദിവസങ്ങളിലായി പൂക്കാട് കലാലയത്തിൽ വെച്ച് നടക്കുന്ന ആവണിപ്പൂവരങ്ങ് മഹോത്സത്തിൽ നാടിൻ്റെ കലാപ്രതിഭകൾ താളമേള ദൃശ്യചാരുത പകർന്ന് വിസ്മയം തീർത്തു.

   മൂന്നാം ദിന പരിപാടികൾ ബാലു പൂക്കാടിൻ്റെ ആമുഖഭാഷണ ത്തോടെ ആരംഭിച്ചു.ഖസാക്കിൻ്റെ ഇതിഹാസം, മഹായാനം, ബായേൻ എന്നീ നാടകങ്ങളും സംഗീതാർച്ചന, ഗാനമേള, ശാസ്ത്രീയ നൃത്തങ്ങൾ, സെമി ക്ലാസ്സിക്കൽ നൃത്തങ്ങൾ, നാടോടിനൃത്തങ്ങൾ, കീബോർഡ്, വയലിൻ, ഗിറ്റാർ, ചെണ്ടമേളം എന്നീ ഇനങ്ങളിലായി 500 ൽ പരം കലാകാരന്മാർ പങ്കെടുത്തു.

   മലബാറിൻ്റെ ഓണാഘോഷ പരിപാടികളിൽ വൈവിധ്യം കൊണ്ടും ആസ്വാദക സാന്നിധ്യം കൊണ്ടും ആവണിപ്പൂവരങ്ങ് വേറിട്ട ഒരു അനുഭവമായി.

NDR News
09 Sep 2025 07:21 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents