കിഴക്കോട് ജുമാമസ്ജിദ് ചുറ്റുമതിൽ നിർമ്മാണം: ധന സമാഹരണത്തിന് തുടക്കമായി
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ധന സമാഹരണത്തിന് തുടക്കം കുറിച്ചു

നടുവണ്ണുർ: കാൽ സഹസ്രാബ്ദം മുമ്പ് ഖുതുബുസ്സമാൻ സയ്യിദ് അലവി തങ്ങൾ മമ്പുറം അവർകൾ ശിലയിട്ട ചരിത്ര പ്രസിദ്ധമായ കിഴിക്കോട് ജുമാ മസ്ജിദ് ഖബറ്‌സ്ഥാനിന്റെ ചുറ്റുമതിൽ നിർമ്മാണത്തിനുള്ള ധനസമാഹരണത്തിനു തുടക്കമായി. ഇതിന്റെ ഭാഗമായി മസ്ജിദിനോട് ചേർന്ന ഒരേക്കർ സ്ഥലം വാങ്ങും.15 മഹല്ലുകളുടെ കേന്ദ്ര മഹല്ലാണ് കിഴിക്കോട് പള്ളി ഖബർസ്ഥാൻ' പോക്കർ ഹാജി വാര്യം വീട്ടിൽ, മരുതിയാട്ട് മുഹമ്മദലി ഹാജി, എന്നിവരിൽ നിന്നും ആദ്യ സംഭാവനകൾ സ്വീകരിച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ധന സമാഹരണത്തിന് തുടക്കം കുറിച്ചു. എം.കെ പരിദ് മാസ്റ്റർ, മണോളി ഇബ്രാഹിം മാസ്റ്റർ ഖാസിം മാസ്റ്റർ പുതു ക്കുടി,അബ്ദുല്ല മാസ്റ്റർ കേരിത്താഴ , പോക്കർ കുട്ടി കിഴിക്കോട്ട്, ഫൈസൽ മണോളി, സയ്യിദ് പൂക്കോയ തങ്ങൾ, ഷാഹുൽ ഹമീദ് നടുവണ്ണൂർ, മയൂര തറുവൈക്കുട്ടി ഹാജി തേവടത്ത് അമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
മതിൽ നിർമാണത്തിനായിസയ്യിദ് പൂക്കോയ തങ്ങൾ (ചെയർമാൻ), മയൂര തറുവൈക്കുട്ടി ഹാജി (ജ കൺവീനർ) കിഴുവന ഇമ്പിച്ചി മൊയ്തി (വർക്കിങ്ങ് കൺവീനർ) തേവടത്ത് അമ്മദ് (ട്രഷറർ),ഷാഹുൽ ഹമീദ് നടുവണ്ണൂർ (കോ ഡിനേറ്റർ), കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ മുഖ്യ രക്ഷാധികാരിയുമായുള്ള കമ്മിറ്റി രൂപികരിച്ച് പ്രവർത്തനo ആരംഭിച്ചു.