നടുവണ്ണൂർ 'രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം വനിതാവേദി "മിണ്ടാട്ടം" ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
സജിത രഘുനാഥ് ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ :രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം വനിതാവേദിയും ബാലവേദിയും ചേർന്ന് "മിണ്ടാട്ടം" ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സജിതരഘുനാഥ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് വസന്തകുമാരി അധ്യക്ഷം വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എൻ.ആലി സംസാരിച്ചു.
വനിതാ വേദി കൺവീനർ ശ്രീജ പുല്ലരിക്കൽ സ്വാഗതവും ലൈബ്രറി സെക്രട്ടറി എം.എൻ. ദാമോദരൻ നന്ദിയും പറഞ്ഞു. വിവിധ മത്സരങ്ങളിൽ വിജയികൾക്ക് സമ്മാനദാനം നടത്തി.