പേരാമ്പ്ര ഡിഗ്നിറ്റി കോളേജിൽ സർഗവേദി ഉദ്ഘാടനം ചെയ്തു
എ.ഐ കാലത്ത് മനുഷ്യൻ്റെ അതിജീവനം സർഗാത്മകത കൊണ്ടേ സാധ്യമാവൂ

പേരാമ്പ്ര: സർഗാത്മകതയാണ് മനുഷ്യനെ ഇതര ജീവികളിൽ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാന ഗുണമെന്നും എ.ഐ കാലത്ത് മനുഷ്യൻ്റെ അതിജീവനം സർഗാത്മകത കൊണ്ടേ സാധ്യമാവൂ എന്നും ഡോ. പി.സോമനാഥൻ അഭിപ്രായപ്പെട്ടു. പേരാമ്പ്ര ഡിഗ്നിറ്റി കോളജ് സർഗവേദി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പൽ പ്രൊഫ. എം. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഡോ. സോമനാഥൻ സമ്മാനങ്ങൾ വിതരണം ചെയ്തു. വിമീഷ് മണിയൂർ, കെ.പി. ബാബുരാജൻ, കെ.ജുനൈദ്, വിഷ്ണുമായ എസ്.വി. പ്രസംഗിച്ചു. എം.പി. കെ. അഹമ്മദ് കുട്ടി സ്വാഗതവും അവന്തിക എസ്.വിനോദ് നന്ദിയും പറഞ്ഞു. കവിതാപാരായണം ഗാനാലാപനം എന്നിവയുമുണ്ടായി.